സിബി മാത്യൂസിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹര്‍ജി സുപ്രീം കോടതി ജൂലായ് 15 ലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിബി മാത്യൂസിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹര്‍ജി സുപ്രീം കോടതി ജൂലായ് 15 ലേക്ക് മാറ്റി.
ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഡാലോചന കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥരായ എസ്.വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, ആര്‍.ബി ശ്രീകുമാര്‍, എസ്.ജയപ്രകാശ് എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഗൂഢാലോചനക്കേസില്‍ സിബി മാത്യൂസിനും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുന്‍ ഡിജിപി സിബി മാത്യൂസ്. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് പ്രതികരിച്ചത്. ചാരക്കേസില്‍ പ്രതിയായ നമ്പിനാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും, ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബി മാത്യൂസിന്റെ വാദം. എന്നാല്‍ നമ്പിനാരായണനെ കസ്റ്റഡില്‍ മര്‍ദിച്ചുവെന്നും സിബി മാത്യൂസിന്റെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐയും വാദിച്ചു. സിബി മാത്യൂസിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നമ്പിനാരായണനും ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാലി വനിതകളും കക്ഷിചേര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...