ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍റെ മകന് ചട്ടങ്ങള്‍ മറികടന്ന് നിയമനം ; കേന്ദ്ര വിജിലന്‍സ് അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍റെ മകന് ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയതായി പരാതി. ഐ എസ് ആര്‍ ഒയുടെ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പള്‍ഷന്‍ സിസ്റ്റംസ് സെന്ററിലാണ് (എല്‍പിഎസ്‌സി) ശിവന്‍റെ മകന്‍ സിദ്ധാര്‍ത്ഥിനെ നിയമിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ അന്വേഷണം തുടങ്ങി.

എല്‍ പി എസ് സി ഡയറക്ടര്‍ ഡോ വി നാരായണന്‍ വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലേക്കു സ്ഥലം മാറിപോകുന്നതിന് മുമ്പായി ധൃതിപിടിച്ച്‌ നിയമനം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. സ്‌ക്രീനിങ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഐ എസ് ആര്‍ ഒയിലേക്ക് നിയമനം നടത്തുക.

എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ കാര്യത്തില്‍ ഇതൊന്നും പാലിക്കാതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് നിയമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ നവംബര്‍ 20നാണ് സയന്റിസ്റ്റ് എന്‍ജിനിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കിയത്. അതേസമയം ഡോ ശിവന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...