ചരിത്രം ആവര്‍ത്തിക്കാന്‍ ഐ എസ് ആര്‍ ഒ ; പി എസ് എല്‍ വി ലോഞ്ചര്‍ നിര്‍മ്മിക്കാന്‍ 860 കോടി രൂപയുടെ കരാറില്‍ ഒപ്പു വെച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ചരിത്രം ആവര്‍ത്തിക്കാന്‍ തയ്യാറെയടുത്ത് ഐ എസ് ആര്‍ ഒ. രാജ്യത്തിന്‍റെ  വാണിജ്യ വ്യവസായ രംഗത്ത് ചടുലമായ കുതിച്ച്‌ ചാട്ടത്തിന് വേണ്ടി പുതിയ പി എസ് എല്‍ വി ലോഞ്ചര്‍ നിര്‍മ്മിക്കാന്‍ 860 കോടി രൂപയുടെ കരാറില്‍ ഒപ്പു വെച്ചു. ബംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ വെച്ചു നടന്ന ഏഴാമത് സ്‌പേസ് എക്സ്പോ 2022ന്റെ ഉദ്ഘാടന ചടങ്ങില്‍ എച്ച്‌എഎല്ലും എന്‍ എസ് ഐ എല്ലും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്.

സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് 860 കോടി രൂപ ചിലവ് വരും. ഇത് വരെ 52 പി എസ് എല്‍ വി റോക്കറ്റുകള്‍ ഐ എസ് ആര്‍ ഒ വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയുടെ കുതിപ്പിന് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യാവസായിക രംഗത്തെ കുതിപ്പിന് സഹായകരമാകുന്ന ഈ പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യക്ക് വലിയ നേട്ടമാകും കൈവരിക്കാന്‍ സാധിക്കുക എന്ന് അധികൃതര്‍ പറയുന്നു.

പി എസ് എല്‍ വി- എക്സ് എല്‍ ലോഞ്ച് വെഹിക്കിളുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി 2019 ഓഗസ്റ്റില്‍ ന്യുസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി സംസാരിച്ചിരുന്നു. എന്നാല്‍ ബെംഗളൂരു സ്‌പേസ് എക്സ്പോയില്‍ വെച്ച്‌ നടന്ന ലേലത്തില്‍ എച്ച്‌ എ എല്ലിന്റെ അധീനതയിലുള്ള കണ്‍സോര്‍ഷ്യം അതേറ്റെടുക്കുകയായിരുന്നു. പുതിയ റോക്കറ്റ് ലോഞ്ചര്‍ നിര്‍മ്മിക്കാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഇന്ത്യ പുതു ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...