Wednesday, June 26, 2024 6:12 pm

ഐ.എസ്.ആർ.ഒ ചാരക്കേസ് ; അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ച് ആർ.ബി ശ്രീകുമാർ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ചയാണ്  ട്രാൻസിറ്റ് ബെയിൽ അപേക്ഷ നൽകിയത്.

ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായ ഡി. ശശികുമാറിനെ ഒരു ദിവസം ചോദ്യം ചെയ്തത് മാത്രമാണ് തനിക്ക് കേസുമായുള്ള ബന്ധം.അതുതന്നെ കേരളാ പോലീസിന്റെ  അഭ്യർഥന പരിഗണിച്ച് മാത്രമായിരുന്നു. നമ്പിനാരായണനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. മറിയം റഷീദയുടേയും ഫൗസിയ ഹസ്സന്റെയും അറസ്റ്റ് ആർ.ബി ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് ഗൂഡാലോചനാകേസിലെ പ്രതിയായ സിബി മാത്യൂസിന്റെ  ആരോപണം.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആർ.ബി.ശ്രീകുമാറിന്റെ  നിർദ്ദേശ പ്രകാരമായിരുന്നുവെന്ന് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മറിയം റഷീദിയുടെ പങ്കിനെക്കുറിച്ച്  ഐബി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ആർ.ബി.ശ്രീകുമാറാണ് വിവരം നൽകിയതെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ മുൻകൂ‍‍ർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു. ഐബിയും റോയും നൽകിയ വിവരമനുസരിച്ചാണ് ചാരക്കേസിൽ മാലി വനിതാകളായ മറിയം റഷീദിയെയും ഫൗസിയ ഹസ്സനെയും അറസ്റ്റ് ചെയ്തതെന്നും മുൻകൂർ ജാമ്യ ഹർജിയിൽ സിബി മാത്യൂസ് പറഞ്ഞിരുന്നു.

ചാരക്കേസിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സിബിഐയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട് . നമ്പിനാരായണനെ കേസിൽ പെടുത്താൻ രാജ്യാന്തര ഗൂഡാലോചന ഉണ്ടായോ എന്ന് പരിശോധിക്കണ്ടതുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള യാനങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

0
തൃശ്ശൂർ: മണ്‍സൂൺ കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ചും വ്യാജ കളര്‍കോഡ്...

സ്പീക്കറല്ല, മറുപടി പറയേണ്ടത് മുഖ്യമന്ത്രി ; നടപടിക്രമത്തിൽ അനൗചിത്യമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷായിളവ്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു

0
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ...

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉത്ഘാടനവും നടന്നു

0
കോന്നി : ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...