സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം ; തെരഞ്ഞെടുപ്പിനു ശേഷം തുറന്നു പറയുമെന്ന് തോമസ്‌ ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌എഫ്‌ഇയിലെ റെയ്ഡിനെത്തുടര്‍ന്ന് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം . ഇന്നലെച്ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയറ്റ് ധനമന്ത്രി തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞെങ്കിലും ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നതിന്റെ സൂചനയാണ് പ്രസ്താവനകളില്‍ നിന്ന് ലഭിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പായതുകൊണ്ട് തല്‍ക്കാലം മിണ്ടുന്നില്ല, അഭിപ്രായം പാര്‍ട്ടിയില്‍ പറയും. തെരഞ്ഞെടുപ്പിനു ശേഷം തുറന്നു പറയും എന്നാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റോടെ തോമസ് ഐസക് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന പ്രതീതിയാണ് പുറത്തു വരുന്നത്. വിജിലന്‍സ് റെയ്ഡിനെക്കുറിച്ച്‌ പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്ന സെക്രട്ടറിയറ്റിന്റെ പ്രസ്താവന തോമസ് ഐസക്ക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു.

കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. കെ.എസ്.എഫ്.ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.

പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് പ്രസ്താവന മുന്നറിയിപ്പു നല്‍കുന്നു. പാര്‍ട്ടിയും എല്‍ഡിഎഫും ഒറ്റക്കെട്ടാണെന്നും ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ടെന്നുമാണ് സെക്രട്ടറിയറ്റിന്റെ കണ്ടെത്തല്‍. എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്ന് പാര്‍ട്ടിയിലെ വിമര്‍ശകരെ പ്രസ്താവന ഓര്‍മിപ്പിക്കുന്നുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...