റെഡ് അലേര്‍ട്ട് ; മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഏതു സമയവും തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ഇന്ന് (ബുധന്‍) ശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടും നാളെ(വ്യാഴം) റെഡ് അലര്‍ട്ടും മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഡാമിന്റെ പരമാവധി സംഭരണ ശേഷി 192.63 മീറ്ററാണ്. ശബരിഗിരി പവര്‍ ഹൗസിന്റെ വൈദ്യുത ഉത്പാദന നിരക്കും കാലാവസ്ഥാ അലര്‍ട്ടുകളും പരിഗണിക്കുമ്പോള്‍ ഇന്ന് (ബുധന്‍) രാത്രി ഏഴിന് റെഡ് അലര്‍ട്ട് ലെവലായ 190.00 മീറ്ററും രാത്രി 8.30 ന് പരമാവധി സംഭരണ നിരക്കായ 192.63 മീറ്ററും എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഏതു സമയവും 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തേണ്ടതായി വരും.

ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം കക്കാട്ടാറില്‍ 30 സെന്റിമീറ്റര്‍ വരെ ജല നിരപ്പ് ഉയരാവുന്നതാണ്. പ്രദേശവാസികളും ശബരിമല തീര്‍ഥാടകരും നദിയില്‍ ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...