കര്‍ഷക സമരം രൂക്ഷമാകുന്നു ; പിന്തുണയറിയിച്ച്‌​ ഉ​ത്തരേന്ത്യയിലെ ട്രക്കുകളും പണിമുടക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്​ പിന്തുണയറിയിച്ച്‌​ ഉ​ത്തരേന്ത്യയിലെ ട്രക്കുകളും പണിമുടക്കുന്നു. ഒരു കോടി ട്രക്ക്​ ഉടമകള്‍ അംഗങ്ങളായുള്ള ആള്‍ ഇന്ത്യ മോ​ട്ടോര്‍ ട്രാന്‍സ്​പോര്‍ട്ട്​ കോണ്‍ഗ്രസാണ്​ പണിമുടക്ക്​ പ്രഖ്യാപിച്ചത്​. ഡിസംബര്‍ എട്ട്​ മുതല്‍ സര്‍വീസ്​ നിര്‍ത്തിവെക്കുമെന്നാണ്​ ഇവരുടെ അറിയിപ്പ്​. കര്‍ഷക സമരത്തോടൊപ്പം ട്രക്കുകളും കൂടി സര്‍വിസ്​ നിര്‍ത്തിയാല്‍ അത്​ ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കും.

ഉത്തരേന്ത്യയിലെ മുഴുവന്‍ സര്‍വിസുകളും നിര്‍ത്തിവെക്കുമെന്ന്​ എ.ഐ.എം.ടി.സി പ്രസിഡന്റ് ​ കുല്‍താരന്‍ സിങ്​ അത്​വാല്‍ പറഞ്ഞു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്​, പഞ്ചാബ്​, ഹിമാചല്‍ പ്രദേശ്​, ജമ്മുകശ്​മീര്‍ എന്നിവിടങ്ങളിലെ ട്രക്ക്​ സര്‍വിസാണ്​ നിലക്കുക. കര്‍ഷകര്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ക്കായാണ്​ സമരം ചെയ്യുന്നത്​. അതുകൊണ്ട്​ അവര്‍ക്ക്​ പിന്തുണ കൊടുക്കേണ്ട സമയമാണ്​. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിളവെടുപ്പ്​ കാലമാണ്​. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത്​ ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന്​ സംഘടന മുന്നറിയിപ്പ്​ നല്‍കി.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ്​ കര്‍ഷകരുടെ സമരം ശക്തമാവുന്നത്​. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുകയാണ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....