ദിവസവും തുണി കഴുകാറുണ്ടോ? അലക്ക് അധികം വേണ്ട … തുണികള്‍ നശിക്കും

For full experience, Download our mobile application:
Get it on Google Play

വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും തലയണക്കവറുമൊക്കെ ദിവസവും അലക്കുന്ന നിരവധിപ്പേരുണ്ട്. എന്നാൽ വസ്ത്രങ്ങളുടെ ആയുസ്സിന് അത് എത്രമാത്രം നല്ലതാണെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ?. ദിവസവും വസ്ത്രങ്ങൾ അലക്കുന്നത് അതിന്റെ മൃദുത്വം നഷ്ടപ്പെടാൻ കാരണമാകും. നാം എപ്പോഴും അലക്കി നശിപ്പിക്കാൻ സാധ്യതയുള്ള ഏതാനും വസ്ത്രങ്ങളാണ് താഴെപ്പറയുന്നത്. ബാത്ത് ടവലുകൾ കല്ലിലടിച്ചു കഴുകുന്നത് തോർത്തിന്റെ മൃദുത്വം നശിപ്പിക്കുകയും അതിന്റെ നാരുകളെ പെട്ടന്ന് നശിപ്പിക്കുകയും ചെയ്യും. മൂന്നുനാലുതവണ ഉപയോഗിച്ചശേഷം മാത്രം ബാത്ത് ടവലുകൾ കഴുകുക. ഓരോ തവണ ഉപയോഗിച്ചശേഷവും അയയിലിട്ട് നല്ലതുപോലെ ഉണക്കിയെടുക്കുക പുതപ്പ് എപ്പോഴും കഴുകുന്നത് അതിന്റെ മൃദ്യുത്വം ഇല്ലാതാക്കുകയും പുതപ്പിൽ ചുരുണ്ടികൂടിയുറങ്ങാനുള്ള സുഖം നശിപ്പിക്കുകയും ചെയ്യും. മൂന്ന് മുതൽ നാല് ആഴ്ചകൾ വരെയാകുമ്പോൾ മാത്രം പുതപ്പുകൾ കഴുകിയാൽ മതി.

എല്ലാ ആഴ്ചയിലും ബെഡ്ഷീറ്റ് അലക്കുന്നത് അതിന്റെ ഉപയോഗകാലാവധി കുറച്ചേക്കും. മാസത്തിലൊരിക്കൽ കഴുകുന്നതാണ് ബെഡ്ഷീറ്റുകൾക്ക് നല്ലത്. ഏറ്റവും കട്ടി കുറഞ്ഞതും നാച്ചുറലുമായ ഡിറ്റർജന്റുകൾ മാത്രം ബെഡ്ഷീറ്റ് അലക്കാൻ ഉപയോഗിക്കുക. ഡെനിം ഉപയോഗിച്ചാണ് ജീൻസുണ്ടാക്കിയിരിക്കുന്നത്. അഞ്ച് മുതൽ പത്ത് തവണ വരെ ഉപയോഗിച്ചശേഷം മാത്രമേ ഡെനിം വസ്ത്രങ്ങൾ കഴുകാൻ പാടുള്ളൂ. എപ്പോഴും ഇത് കഴുകിയാൽ ഡെനിമിന്റെ ഫൈബറുകൾ മുഴുവൻ പെട്ടന്ന് ശോഷിച്ചുപോകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...