ഹലാല്‍ മാംസം കഴിക്കുന്ന മുസ്ലിങ്ങളെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഹലാല്‍ മാംസം മാത്രം കഴിക്കുന്ന മുസ്ലിങ്ങളെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. മാംസത്തിന് വേണ്ടി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നവര്‍ ഝട്ക രീതി പിന്തുടരണം. ഹിന്ദുക്കളുടേത് ഈ രീതിയാണ്. മൃഗങ്ങളെ കൊല്ലുമ്പോള്‍ ആണെങ്കിലും സ്വന്തം മതപാരമ്പര്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ മൃഗബലി നടത്തുമ്പോള്‍ ഒറ്റയടിക്ക് മൃഗങ്ങളെ കൊല്ലുകയാണ്. ഈ കശാപ്പ് രീതിയാണ് ഝട്ക. ഇങ്ങനെ ഹലാല്‍ ആയിട്ടുള്ള മാംസം കഴിക്കുന്നതിലൂടെ അവര്‍ സ്വയം മലീമസമാകുന്നില്ല. അറവുശാലകളും ഝട്ക മാംസം മാത്രം വില്‍ക്കുന്ന കടകളും സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും സിങ് പറഞ്ഞു. ബിഹാറിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരോധിക്കണമെന്ന് കഴിഞ്ഞ മാസം കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനും കച്ചവടത്തിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാദം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...