Wednesday, April 17, 2024 11:54 pm

ഐ.ടി കമ്പനി കെട്ടിടത്തിലെ തീപിടിത്തം ; കോടികളുടെ നഷ്ടം , പരിശോധന തുടരും

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട്: കി​ൻ​ഫ്ര പാ​ർ​ക്കി​ലെ ഐ.​ടി ക​മ്പ​നി കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ച​തി​ലൂ​ടെ ഉ​ണ്ടാ​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം. സം​ഭ​വ​ത്തി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​വി​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഒ​രു ഐ.​ടി ക​മ്പ​നി ഉ​ട​മ​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഈ ​ക​മ്പ​നി​ക്ക് മാ​ത്രം 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശേ​ഷി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ന​ഷ്ടം, കെ​ട്ടി​ട​ത്തി​നു​ണ്ടാ​യ നാ​ശം എ​ന്നി​വ വി​ല​യി​രു​ത്തു​മ്പോ​ൾ കോ​ടി​ക​ൾ വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. കെ​ട്ടി​ട​ത്തി​ന്റെ ന​ഷ്ടം നി​ര്‍ണ​യി​ക്കാ​ന്‍ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Lok Sabha Elections 2024 - Kerala

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ട്ടി​മ​റി സം​ശ​യി​ക്കു​ന്നി​ല്ല. ഷോ​ര്‍ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് ഇ​ന്‍ഫോ​പാ​ര്‍ക്ക് എ​ക്​​സ്​​പ്ര​സ്​ ഹൈ​വേ​യി​ല്‍ ഇ​ന്‍ഫോ​പാ​ര്‍ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ര്‍വ​ശ​ത്തെ ജി​യോ ഇ​ന്‍ഫോ​പാ​ര്‍ക്കി​ന്‍റെ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ്​ തീ​പി​ടി​ച്ച​ത്. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ല്‍ 20ഓ​ളം ഐ.​ടി ക​മ്പ​നി​ക​ളും ചി​ല ക​മ്പ​നി ഓ​ഫി​സു​ക​ളു​മാ​ണ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. ര​ണ്ടാം ശ​നി​യാ​ഴ്ച ഓ​ഫി​സി​ന് അ​വ​ധി​യാ​യ​തി​നാ​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മേ അ​ക​ത്ത്​ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

സം​ഭ​വ സ​മ​യ​ത്ത് എ​ല്ലാ​വ​രും പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ല്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ അ​ധി​ക​നേ​രം കു​ടു​ങ്ങാ​തെ ര​ക്ഷ​പ്പെ​ട്ടു. ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലെ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഐ.​ടി ക​മ്പ​നി​യി​ലെ ക​മ്പ്യൂ​ട്ട​റു​ക​ള്‍ അ​ട​ക്കം പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​ന് ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന ചി​ല്ലു​ക​ളും മ​റ്റു അ​ലു​മി​നി​യം ഷീ​റ്റു​ക​ളു​ക​ളും ക​ത്തി​ന​ശി​ച്ചു. താ​ഴ​ത്തെ നി​ല​യി​ല്‍നി​ന്ന് ഉ​യ​ര്‍ന്ന തീ​യും പു​ക​യും മു​ക​ള്‍ നി​ല​യി​ലേ​ക്ക് ഫൈ​ബ​ര്‍ കേ​ബി​ളു​ക​ള്‍ പോ​കു​ന്ന ഡെ​ക്ട് വ​ഴി പ​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫ​യ​ര്‍ഫോ​ഴ്‌​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ടാ​ഴ്ച മു​മ്പ്​ ചെ​റി​യ തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് ചി​ല ക​മ്പ​നി​ക​ളു​ടെ എ.​സി​യും ക​മ്പ്യൂ​ട്ട​റു​ക​ളും ക​ത്തി​ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​ലെ അ​ഗ്നി​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ പൂ​ര്‍ണ​തോ​തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​താ​യി കെ​ട്ടി​ട​ത്തി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ചൂ​ണ്ടി​ക്കാ​ട്ടി.വ്യ​വ​സാ​യ ആ​വ​ശ്യ​ത്തി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഐ.​ടി പാ​ര്‍ക്കാ​യി മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. കോ​ണ്‍ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ന്‌ പ​ക​രം ചി​ല്ലു​കൊ​ണ്ടും മ​റ്റു​മാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദിവസം കഴിയുന്തോറും മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്…

0
ആരോ​ഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും ശിക്ഷ

0
മലപ്പുറം: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12...

അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

0
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി...

11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ ബന്ധനബോട്ട് പിടിയിൽ

0
മുംബൈ: അനധികൃതമായി സൂക്ഷിച്ച 11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ...