മാട്ടുപ്പെട്ടി ഡാമിന് സമീപം കുട്ടിയാന അവശനിലയില്‍; വൈറസ് ബാധയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

മാട്ടുപ്പെട്ടി: മൂന്നാർ മാട്ടുപ്പെട്ടി ഡാമിന് സമീപം അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനക്ക് ഹെർപീസ് വൈറസ് ബാധയെന്ന സംശയത്തില്‍ വനംവകുപ്പ്. ഡാമില്‍ ബോട്ടിംഗ് നടത്താനെത്തിയ വിനോദസഞ്ചാരികളാണ് അവശ നിലയിലുള്ള കുട്ടിയാനയെ ആദ്യം കാണുന്നത്. ഡാമിന് പരിസരത്ത് ഒരാഴ്ച്ചയായി അവശ നിലയില്‍ ആന കിടക്കുന്നത് ശ്രദ്ധിച്ചതോടെ നാട്ടുകാർ പിന്നീട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു വയസ് പ്രായം വരുന്ന പിടിയാനയെ കാട്ടിനുള്ളിലെത്തിച്ച് നിരീക്ഷിക്കുകയാണ് വനപാലകര്‍

തുടക്കത്തില്‍ ആനകൂട്ടത്തിനൊപ്പമായിരുന്നു കുട്ടിയാന. പിന്നീട് ആന ഒറ്റക്കായി. ഇപ്പോള്‍ മിക്ക സമയവും ആന കിടപ്പിലാണ്. ഇതോടെയാണ് രോഗമെന്ന സംശയത്തില്‍ നാട്ടുകാരെത്തുന്നത്. ഉടന്‍ തന്നെ വനംവകുപ്പിനെ അറിയിക്കുകയായിരിന്നു. തുർന്ന് വനപാലകരുടെ നിരീക്ഷണത്തിലാണ് ഹെര്‍പ്പിസ് വൈറസ് ബാധയെന്ന സംശയത്തിലെത്തുന്നത്. നാലുമാസം മുൻപ് മാട്ടുപ്പെട്ടി മേഖലയിൽ രണ്ട് കുട്ടിയാനകൾ ഹെർപിസ് വൈറസ് ബാധിച്ച് ചരിഞ്ഞിരുന്നു. ഇതാണ് ഈ സംശയത്തിന് ആക്കം കൂട്ടുന്നതും. കൂടുതല്‍ നിരീക്ഷണത്തിനു ശേഷം ആവശ്യമെങ്കില്‍ ചികില്‍സ നല്‍കാനാണ് വനംവകുപ്പിന്‍റെ തീരുമാനം.

കഴിഞ്ഞ ദിവസം കാട്ടില്‍ നിന്നും കാട്ടാനകള്‍ കൂട്ടമായി മാട്ടുപ്പെട്ടിയില്‍ എത്തിയിരുന്നു. ഇതില്‍ നിന്നും കൂട്ടംതെറ്റിയ കുട്ടിയാനയാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 20 ദിവസമായി മേഘലയില്‍ ചുറ്റിക്കറുങ്ങുന്ന കാട്ടാന കാട്ടില്‍ കയറാതെ വന്നതോടെയാണ് ജീവനക്കാര്‍ നിരീക്ഷണം ആരംഭിച്ചത്. ജലാശയത്തിന് സമീപത്തുകൂടി നടന്നിരുന്ന കാട്ടാന ഇപ്പോള്‍ എഴുന്നേല്‍ക്കാനാവാത്ത നിലയിലാണ്. മൂന്നാറിലെ തോട്ടംമേഘലയില്‍ കുട്ടിയാനകള്‍ക്കൊപ്പം നാല് ആനകളെത്തിയിരുന്നു. ഇതില്‍ നിന്നും കൂട്ടം തെറ്റിയ ആനയാണിതെന്നും സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...