റാന്നി : മിനി സിവിൽസ്റ്റേഷനിൽ ജലവിതരണം നിലച്ചിട്ട് മാസം ഒന്ന് കഴിഞ്ഞു. വെള്ളം വില കൊടുത്തുവാങ്ങുകയാണ് ജീവനക്കാർ. ശമ്പളത്തിൽ ഒരു തുക വെള്ളം വാങ്ങുന്നതിനായി മാറ്റിവെയ്‌ക്കേണ്ട അവസ്ഥയിലായെന്ന് ജീവനക്കാർ പറയുന്നു. മോട്ടോർ തകരാറിലായതിനെ തുടർന്നാണ് ജലവിതരണം നിലച്ചത്. പുതിയ മോട്ടോർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വൈകുകയാണ്. പരാതികൾ നൽകിയും പ്രതിഷേധം നടത്തിയും ഇവർ മടുത്തു.
താലൂക്ക് ഓഫീസ്, കോടതി സമുച്ചയം ഉൾപ്പെടെ 12 സർക്കാർ ഓഫീസുകളിലായി 200-ഓളം ജീവനക്കാരാണ് മിനി സിവിൽ സ്‌റ്റേഷനിൽ ജോലിചെയ്യുന്നത്. കൈ കഴുകുന്നതിന് പോലും വെള്ളമില്ലാത്ത സ്ഥിതി എത്തിയതോടെ വെള്ളം വിലയ്ക്കുവാങ്ങാൻ തുടങ്ങി. ഓരോ ഓഫീസിലും പ്രത്യേകം ടാങ്കുകൾ വാങ്ങിവെച്ച് വെള്ളം വാങ്ങി നിറയ്ക്കുകയാണ്. ഇതിനായി ഓരോ ജീവനക്കാരനും വിഹിതം നൽകണം. ഒരാൾ ദിവസവും 30 രൂപയിൽ കുറയാതെ വെള്ളത്തിനായി ചെലവഴിക്കേണ്ട സ്ഥിതിയാണ്.
റാന്നി ഫയർ സ്റ്റേഷനും ഇവിടെയാണ് പ്രവർത്തിക്കുന്നത്. അവിടെയും ടാങ്കറിൽ പുറത്ത് നിന്ന് വെള്ളം കൊണ്ടുവരികയാണ്. മോട്ടോർ വാങ്ങുന്നതിന് രണ്ടുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും എടുക്കാൻ ആരും തയ്യാറായിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ വിശദീകരണമെന്ന് തഹസിൽദാർ കെ.മഞ്ജുഷ പറഞ്ഞു. ജലവിതരണം നിലച്ച വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയിലുംപെടുത്തിയിരുന്നു. ജലവിതരണം പുനരാരംഭിക്കുവാൻ വൈകിയാൽ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് സെറ്റോ ജില്ലാ ചെയർമാൻ പി.എസ്.വിനോദ് കുമാർ പറഞ്ഞു. മോട്ടോർ മാറ്റി സ്ഥാപിക്കേണ്ട പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവും മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ഉടൻ മോട്ടോർ സ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.