കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടു ; ആശങ്കയിൽ കുടുംബം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടതോടെ ആശങ്കയിൽ കഴിയുകയാണ് പുന്നപ്രയിലെ വിഷ്ണുവിൻ്റെ കുടുംബം. പുന്നപ്ര സ്വദേശിയായ 25 കാരനായ വിഷ്ണു ബാബുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. മകനെ കാണാതായത് എങ്ങനെയെന്ന് വ്യക്തത ഇല്ലെന്നു വിഷ്ണുവിന്റെ അച്ഛൻ പ്രതികരിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് ക്യാപ്റ്റൻ വിളിക്കുന്നതും മകൻ മിസ്സിങ്ങാണെന്ന് അറിയിക്കുന്നതെന്നും അച്ഛൻ പറഞ്ഞു. രാവിലെ എട്ടുമണിയ്ക്ക് ​ഹാജരാകേണ്ട വിഷ്ണു ഇതുവരേയും ഹാജരായിട്ടില്ല. ഞങ്ങൾ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല, ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും കപ്പൽ അധികൃതർ അറിയിച്ചതായും അച്ഛൻ പറയുന്നു.

കപ്പൽ അധികൃതരിൽ നിന്നും കൃത്യമായി വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഷിപ്പിലെ മറ്റു ജീവനക്കാരെയെല്ലാം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഒഡീഷയിലെ പാരാദ്വീപിൽ നിന്നും സിം​ഗപ്പൂരിലേക്ക് പോയി ചൈനയിലേക്ക് പോകുമെന്നാണ് വിഷ്ണു പറഞ്ഞത്. തലേന്നാൾ മലേക്കാ കടൽഭാ​ഗത്ത് വെച്ച് കടലിൽ വീണുവെന്നാണ് ക്യാപ്റ്റൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നതെന്നും അച്ഛൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...