റാന്നി : മേജർ ശുദ്ധജലവിതരണ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് മാസങ്ങള്‍. ഇനിയും നടപടി എടുക്കാതെ അധികൃതര്‍. പമ്പു ചെയ്യുന്ന വെള്ളം ഇങ്ങനെ ഒലിച്ച് വീണ്ടും നദിയില്‍ തന്നെ ചെല്ലുകയാണ്. എഴു മാസത്തിൽ അധികമായി ഇടത്തറ കൊമ്പനോലി റോഡിലെ പലസ്ഥലങ്ങളിലായി റാന്നി മേജർ ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വടശ്ശേരിക്കര ജലവിതരണ കാര്യാലയത്തിൽ അറിയിച്ചിട്ടും മാസങ്ങളായി നടപടിയില്ല. ടാർ ചെയ്തു നവീകരിച്ച റോഡും ഇതിനിടെ നശിച്ചു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡാണ് ഇത്തരത്തില്‍ തകര്‍ന്നത്. അധികൃതരുടെ നിസംഗ നിലപാടിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
റാന്നി മേജർ ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയിട്ട് മാസങ്ങള്‍ ; കുലുക്കമില്ലാതെ അധികൃതര്‍
RECENT NEWS
Advertisment