കുളനട : കുളനട പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതായിട്ട് ആറുമാസം. ജൽജീവൻ മിഷന്റെ പൈപ്പിടൽ കഴിഞ്ഞതിനുശേഷമാണ് കുളനട പഞ്ചായത്തിലെ കുടിവെള്ള വിതരണം മിക്ക വാർഡുകളിലും മുടങ്ങുന്നത്. പൈപ്പിടാനായി റോഡരിക് കുഴിച്ചത് ഇതിലേറെ പ്രശ്‌നമുണ്ടാക്കുകയാണ്. കരാറുകാരൻ കൈയൊഴിയുന്നതാണ് പഞ്ചായത്തധികൃതരുൾപ്പെടെയുള്ളവരെ വലയ്ക്കുന്നത്. ജൽജീവൻ പദ്ധതി ആരംഭിക്കുന്നതിന് മുമ്പുതന്നെ ജല അതോറിറ്റിയിൽ പണമടച്ച് വെള്ളത്തിന്റെ കണക്ഷൻ എടുത്തവരാണ് കുളനട പഞ്ചായത്തിലെ കൂടുതൽ ആളുകളും. എന്നാൽ ജൽജീവന്റെ പൈപ്പിടൽ തുടങ്ങിയതോടെ മുമ്പ് വെള്ളം നൽകിക്കൊണ്ടിരുന്ന പൈപ്പുകൾവരെ ബന്ധം വിച്ഛേദിച്ചു.
റോഡ് കുഴിച്ചത് അതേപടി കിടക്കുകയാണ്. കുഴി മൂടിയത് വൃത്തിയായിട്ടല്ലാത്തതിനാൽ പല സ്ഥലങ്ങളിലും വാഹനം താഴ്ന്നും വീടുകളിലേക്ക് കയറാൻ ബുദ്ധിമുട്ടായും ഇരിക്കുന്നു. നാലുതവണയാണ് പഞ്ചായത്തധികാരികൾ ജല അതോറിറ്റി ഉദ്യോഗസ്ഥരെ പഞ്ചായത്തിൽ വിളിച്ചുവരുത്തി ചർച്ച നടത്തിയത്. റോഡ് പഴയപടി ആക്കി നൽകുമെന്ന് കരാറിൽ പറഞ്ഞിരുന്നുവെങ്കിലും ഒരുസ്ഥലത്തും കരാർ നിബന്ധന പാലിച്ചില്ല. മൂന്നാംവാർഡിൽ 150 കുടുംബങ്ങൾ വെള്ളം കിട്ടാതെ വിഷമിക്കുകയാണെന്ന് പഞ്ചായത്തംഗം ബിജു പരമേശ്വരൻ പറഞ്ഞു. പഞ്ചായത്തംഗങ്ങളാണ് നാട്ടുകാരുടെ പരാതി കാരണം ബുദ്ധിമുട്ടുന്നത്. പൈപ്പിട്ട സ്ഥലങ്ങളിലും പ്രശ്നങ്ങളുണ്ട്. അര ഇഞ്ചിന്റെ കട്ടികുറഞ്ഞ പൈപ്പാണ് ഭൂമിക്കടിയിലൂടെ ഇട്ടിട്ടുള്ളത്. ഇത് വെള്ളത്തിന്റെ ശക്തികാരണം പൊട്ടിപ്പോകാനും ഇടയ്ക്കിടെ റോഡ് കുഴിച്ച് ഗതാഗത തടസ്സമുണ്ടാകാനും കാരണമാകും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























