പ്ലാന്റേഷൻ ജംഗ്ഷന്‍-തേപ്പുപാറ റോഡ് റീ ടാർ ചെയ്ത് നന്നാക്കിയിട്ട് രണ്ട് വര്‍ഷം ; ഇതേ റോഡിലുള്ള കനാൽ പാലം പുതുക്കി പണിയാൻ നടപടികളില്ല

For full experience, Download our mobile application:
Get it on Google Play

പ്ലാന്റേഷൻ ജംഗ്ഷന്‍ : പ്ലാന്റേഷൻ ജംഗ്ഷന്‍-തേപ്പുപാറ റോഡ് റീ ടാർ ചെയ്ത് നന്നാക്കിയിട്ട് വർഷം രണ്ട് കഴിഞ്ഞു. എന്നാൽ ഇതേ റോഡിലുള്ള കനാൽ പാലം പുതുക്കി പണിയാൻ നടപടികളില്ല. പാലംപണി നടക്കാത്തതിനാൽ അതിനോട് ചേർന്ന് അപകടകരമായി കിടക്കുന്ന റോഡും ശരിയാക്കുന്നില്ല. ഈ റോഡ് നിലവിൽ മികച്ച രീതിയിൽ ടാറിങ് നടത്തി സുരക്ഷാവരകൾവരെ വരച്ച് പൂർത്തിയാക്കിയതാണ്. എന്നാൽ പ്ലാന്റേഷൻ ജംഗ്ഷനില്‍ അരക്കിലോമീറ്റർ മാറിയുള്ള കനാൽ പാലത്തിന്റെ ഇരുവശവും ടാർ ചെയ്തിട്ടില്ല.
പാലത്തിന് ഇരുവശത്തുമായി നൂറുമീറ്ററോളം ഭാഗം അതേപടി കിടക്കുകയാണ്.

പാലത്തിന്റെ കോൺക്രീറ്റ് പൊട്ടി പലയിടത്തും കമ്പി തെളിഞ്ഞ് ഇരിക്കുകയാണ്. സ്ഥിരമായി ഭാരംകയറ്റിയ വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിലെ പാലത്തിന് വീതിയും കുറവാണ്. ഇതിന്റെ ഇരുവശവും വളവിനോടൊപ്പം ഇറക്കവും കുഴികളും ഉള്ളതിനാൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാവാൻ സാധ്യതയുണ്ട്. കെഐപിയാണ് കനാൽ പാലം പുതുക്കി പണിയേണ്ടത്. ഇവരുടെ ഭാഗത്തുനിന്ന്‌ പാലം പണിയുന്നതിന് വേണ്ട നടപടികൾ ഒന്നും സ്വീകരിച്ചതായി വിവരമില്ല. ബലക്ഷയമുള്ള പാലത്തിനു മുകളിലൂടെ പൊതുമരാമത്ത് ടാറിങ്ങും നടത്തിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...