മുംബൈ : കോൺഗ്രസിന് മുസ്ലീങ്ങളെന്നാൽ വോട്ട് ബാങ്ക് മാത്രമാണെന്നും, മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്തു കൊണ്ട് അവർക്ക് ഏറ്റവും അധികം നഷ്ടമുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസ് എന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സിഷൻ സിദ്ദിഖിയെ കോൺഗ്രസ് നീക്കിയതിന് പിന്നാലെയാണ് ഷെഹ്‌സാദിന്റെ വിമർശനം. യഥാർത്ഥത്തിൽ ഏറ്റവും വലിയ മുസ്ലീം വിരുദ്ധ പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം ആരോപിക്കുന്നു.
” കോൺഗ്രസ് മുസ്ലീങ്ങൾക്കൊപ്പമാണെന്നാണ് വാദം. എന്നാൽ മുസ്ലീങ്ങൾക്ക് ഏറ്റവും കൂടുതൽ നഷ്ടം വരുത്തിയ പാർട്ടിയാണ് കോൺഗ്രസ്. പ്രീണന രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്. വോട്ട് ബാങ്കിന് വേണ്ടിയിട്ടാണ് തങ്ങൾ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്ന വാദം അവർ ഉയർത്തുന്നത്. സിഷൻ സിദ്ദിഖി ഇന്നത് സ്വയം മനസിലാക്കുന്നുണ്ടാകാം. മുംബൈയിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസ് അനുവാദം നൽകിയത് നമ്മളെല്ലാവരും കണ്ടതാണ്. ഉദ്ധവിന്റെ ആളുകളാണ് ഇതിന് പിന്നിലെന്നായിരുന്നു കോൺഗ്രസിന്റെ വാദം. എന്നാലിന്ന് അവരുമായി കോൺഗ്രസ് കൂട്ടുകൂടിയിരിക്കുകയാണ്.