തെരുവു നായ്ക്കളെ ഭയന്ന് ഇട്ടിയപ്പാറ ടൗണിൽ കൂടി സഞ്ചരിക്കാന്‍ പറ്റാത്ത സ്‌ഥിതിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി: തെരുവു നായ്ക്കളെ ഭയന്ന് ഇട്ടിയപ്പാറ ടൗണിൽ കൂടി സഞ്ചരിക്കാന്‍ പറ്റാത്ത സ്‌ഥിതിയെന്ന് ആരോപണം. ടൗണില്‍ മൂഴിക്കല്‍ ജംങ്ഷനിലും സമീപത്തെ ജ്വല്ലറിയുടെ മുന്നിലുമായിട്ടാണ് ഇവ തമ്പടിച്ചിരിക്കുന്നത്. കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ ബസ് സ്റ്റാൻഡിലും ഏറെയുണ്ട്. യാത്രക്കാർക്ക് വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. പ്രകോപനമുണ്ടായാല്‍ ഇവ കൂട്ടത്തോടെ ആക്രമിക്കാനും സാധ്യതയേറെയാണ്. ദിവസമെന്നോണം ഇട്ടിയപ്പാറ ടൗണിലും പരിസരങ്ങളിലും തെരുവു നായ്ക്കളുടെ എണ്ണം വർധിക്കുകയാണ്. മൂഴിക്കൽ ജംങ്ഷന്‍, സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലുമാണ് ഇവ താവളമടിച്ചിട്ടുള്ളത്.
സ്റ്റാൻഡിലെ ബസുകൾക്കടിയിൽ മിക്കപ്പോഴും മൂന്നും നാലും നായ്ക്കൾ കിടക്കുന്നതു കാണാം. ഇതേ കാഴ്ച സെൻട്രൽ ജംങ്ഷനിലുമുണ്ട്.

സ്കൂൾ, കോളേജ് വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രക്കാർ അവയ്ക്കു
മുന്നിലൂടെ പോകാൻ ഭയക്കുകയാണ്. ഇടയ്ക്കിടെ നായ്ക്കൾ തമ്മില്‍ ആക്രമണം നടത്താറുമുണ്ട്. ഭക്ഷണം യഥേഷ്ടം ലഭിക്കുന്നതാണു തെരുവു നായ്ക്കൾ ഇവിടെ തമ്പടിക്കാന്‍ കാരണം. ചന്ത ഇല്ലാതാവുകയും വഴിയോര മീൻ കടകളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ ഇതിന് സമീപമായി നായകളുടെ കറക്കം. കൂടാതെ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍റഡിന് സമീപം മാലിന്യ അവശിഷ്ടങ്ങൾ തള്ളുന്നുണ്ട്. കൂടാതെ പൊതു സ്ഥലങ്ങളിൽ തള്ളുന്ന പഴകിയ ആഹാര സാധനങ്ങളും മാലിന്യവും നായ്ക്കൾക്ക് ലഭിക്കുന്നുണ്ട്. ഇതുമൂലം കൂടുതൽ നായ്ക്കൾ ടൗണിൽ തമ്പടിക്കുകയാണ്. ഇവയെ ഒഴിവാക്കാന്‍ വേണ്ട മാർഗങ്ങൾ പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...