മന്ദമരുതി – അത്തിക്കയം-കക്കുടുമണ്‍ റോഡില്‍ കലുങ്കും ഓടയും നിര്‍മിക്കുന്നത് അശാസ്ത്രീയമായിട്ടെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : നവീകരണം നടക്കുന്ന മന്ദമരുതി – അത്തിക്കയം-കക്കുടുമണ്‍ റോഡില്‍ കലുങ്കും ഓടയും നിര്‍മിക്കുന്നത് അശാസ്ത്രീയമായിട്ടെന്ന് ആരോപണമുയരുന്നു. കക്കുടുമണ്ണില്‍ നിന്നും അത്തിക്കയത്തേക്ക് പോകുന്ന വഴിയില്‍ നിര്‍മിക്കുന്ന ഓട അടച്ച് പുതിയ കലുങ്ക് പണിയുന്നുവെന്നാണ് ആക്ഷേപം. ഓടയില്‍ നിന്നുള്ള വെള്ളം എവിടേക്ക് ചെല്ലുമെന്നാണ് ആശങ്ക. ഇനി ഓട പണിത് വളച്ചൊടിച്ചു കൊണ്ടു വന്ന് കലുങ്കിലേക്ക് ചേര്‍ക്കുമോ എന്ന കാര്യവും വ്യക്തമല്ല. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം കരാറുകാരന്‍ തോന്നുന്ന രീതിയില്‍ നിര്‍മാണം നടത്തുന്നുവെന്നാണ് ആക്ഷേപം. എട്ടു കോടി രൂപ മുടക്കിയാണ് റോഡ് നവീകരണം. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇല്ലാത്തതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല സ്ഥലങ്ങളിലും റോഡിന്റെ സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നതും കെട്ടുറപ്പില്ലാതെ ആണെന്ന് പറയുന്നു. ഇത്തരം നിര്‍മാണങ്ങള്‍ അനുവദിച്ചു കൊടുക്കില്ലെന്ന് ബിജെപി മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാര്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ ബി പ്രദീപ് രാജിവച്ചതിൽ...

0
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ...

ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

0
തിരുവനന്തപുരം : മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി...

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

0
മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല,...