മധ്യസ്ഥ ശ്രമത്തിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരാതിക്കാരിയുടെ മുഖത്തടിച്ചതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാദാപുരത്ത് മധ്യസ്ഥ ശ്രമത്തിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരാതിക്കാരിയുടെ മുഖത്തടിച്ചതായി ആക്ഷേപം. സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പോലീസിനെ സമീപിച്ചിട്ടും കേസെടുക്കുന്നില്ലെന്നും പരാതിക്കാരിയായ യുവതി ആരോപിച്ചു. നാദാപുരത്ത് ജിം ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ സ്ഥാപനം നടത്തുന്ന രാജി രാജന്‍ എന്ന യുവതിയാണ് പരാതിക്കാരി. ഇവര്‍ക്ക് ബിസിനസ് പങ്കാളിയുമായി നേരത്തെ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബിസിനസ് പങ്കാളിയുടെ ബന്ധുക്കള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് രാജി പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് യുവതി നാദാപുരം പോലീസില്‍ പരാതിയും നല്‍കി.

തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി ഇരു കൂട്ടരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്യൂട്ടി പാര്‍ലറിലേക്ക് വിളിച്ചു വരുത്തിയത്. മധ്യസ്ഥ ചര്‍ച്ചക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദ്ദിച്ചെന്നാണ് രാജി രാജന്റെ പരാതി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വേണ്ടി ചെന്നത്. എന്നാല്‍ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഖത്തടിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൈയ്യും കാലും അടിച്ചു തകര്‍ക്കുമെന്ന് ബിസിനസ് പങ്കാളിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും രാജി രാജന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...