പ്രവീണ്‍ റാണയെ ജാമ്യം നേടി പുറത്തിറങ്ങാന്‍ സഹായിച്ചത് പോലീസും ക്രൈംബ്രാഞ്ചുമാണെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മുന്നൂറു കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതി പ്രവീണ്‍ റാണ ജാമ്യം നേടി പുറത്തിറങ്ങാന്‍ അന്വേഷണ സംഘം വഴിയൊരുക്കിക്കൊടുത്തെന്ന് നിക്ഷേപകര്‍. റാണ അറസ്റ്റിലായി പത്തുമാസം പിന്നിട്ടിട്ടും ഒരു കേസില്‍ പോലും കുറ്റപത്രം നല്‍കിയില്ല. അന്വേഷണ ഏജന്‍സികള്‍ റാണയെ സഹായിക്കുകയായിരുന്നെന്ന് നിക്ഷേപകരുടെ കൂട്ടായ്മാ പ്രസിഡന്‍റ്  മാധ്യമങ്ങളോട് പ്രതികരിച്ചു. സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിലെ പ്രധാന പ്രതി പ്രവീണ്‍ റാണക്കെതിരെ 260 കേസുകളാണ് പന്ത്രണ്ട് ജില്ലകളിലായുണ്ടായിരുന്നത്. അവസാനത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്തുമാസത്തിന്ശേഷം വിയ്യൂര്‍ ജില്ലാ ജയിലില്‍ നിന്നു റാണ പുറത്തിറങ്ങിയത്.

കഴിഞ്ഞ ജനുവരി 11 നാണ് റാണ അറസ്റ്റിലാവുന്നത്. അതിന് ഒരു മാസം മുൻപേ റാണക്കെതിരെ പോലീസില്‍ പരാതിയെത്തിയിരുന്നു. കേസെടുത്ത പോലീസും പിന്നീട് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഒന്നില്‍ പോലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഒരു കേസില്‍ റാണ ജാമ്യം നേടുമ്പോൾ അടുത്ത കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു അന്വേഷണ സംഘത്തിന്‍റെ രീതി.  അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന സാധ്യത മുന്നിലുണ്ടായിട്ടും അന്വേഷണ സംഘം ഒരു കേസിലും കുറ്റപത്രം സമര്‍പ്പിക്കാനും തുനിഞ്ഞില്ല. പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കാന്‍ എട്ടുമാസം വരെ വൈകിയെന്ന ആരോപണവും നിക്ഷേപകര്‍ ഉയര്‍ത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...