വയോധികയുടെ കടമുറി വാഹനം കയറ്റി നശിപ്പിച്ചയാള്‍ക്കതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയുടെ കടമുറി വാഹനം കയറ്റി നശിപ്പിച്ചയാള്‍ക്കതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കല്ലമ്പലം ചെമ്മരുതി സ്വദേശിയായ ശോഭനയുടെ വീടിനോട് ചേര്‍ന്ന കടമുറിയാണ് അയല്‍വാസി അജീഷ് നശിപ്പിച്ചത്. ഇതുവരെ പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയില്ലെന്നും ശോഭന പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന ശോഭനയുടെ വീടിനോട് ചേര്‍ന്ന കടമുറിയാണ് അജീഷ് മദ്യലഹരിയില്‍ കാറിടിച്ച് തകര്‍ത്തത്. ഈ കടമുറിയിലെ പച്ചക്കറി വില്‍പനയാണ് ശോഭനയുടെ ഉപജീവനമാര്‍ഗം. സംഭവസമയത്ത് അടുക്കളയിലായിരുന്നു ശോഭന. അക്രമം നടന്ന ഉടന്‍ തന്നെ കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും രാവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ പറഞ്ഞ് തിരിച്ചയച്ചു. ഏപ്രില്‍ 25ന് പരാതി നല്‍കി. അജീഷുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാനാണ് പോലീസുകാര്‍ ശോഭനയെ ഉപദേശിച്ചത്.

അജീഷിന്‍റെ അച്ഛന്‍റെ പക്കല്‍ നിന്ന് ശോഭന വാങ്ങിയ ഭൂമി അതേ വിലയ്ക്ക് തിരികെ നല്‍കണമെന്ന് പറഞ്ഞായിരുന്നു അജീഷിന്‍റെ ആക്രമണം. തന്നെ കൊല്ലുമെന്ന് അജീഷ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ശോഭന പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുവരെ പോലീസ് അക്രമം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയില്ലെന്ന് കാണിച്ച് ശോഭന ഡിഐജി നിശാന്തിനിക്കും വര്‍ക്കല ഡി.വൈ.എസ്.പിക്കും പരാതി നല്‍കി. ഇനിയും നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി പറയാനൊരുങ്ങുകയാണ് 80 വയസുള്ള ശോഭന. അജീഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് കല്ലമ്പലം പോലീസിന്‍റെ വിശദീകരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടയ്ക്കാ കച്ചവടത്തിന്റെ മറവിൽ വൻ ഹവാല നെറ്റ്‌വർക്ക്; പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ ഉണ്ടാക്കിയത് നൂറിലധികം...

0
തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട് നടത്തിയത് ഷെല്‍...

​’ഒരു മാസം പോലും തികയും മുൻപേ സർക്കാർ അഴിമതിക്കയത്തിൽ’; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജാമ്യം തേടി പ്രതി ജിതിൻ ഭാസ്കർ മേൽക്കോടതിയിൽ

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി...

സംസ്ഥാനത്തെ പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്തിരിയണം; ലഹരിവ്യാപനത്തിന് വഴിവെക്കുമെന്ന് ആക്ഷേപം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ...