ട്രെ​യി​ന് നേ​രെ ക​ല്ലേ​റിയുന്നത് പതിവാകുന്നു ; ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ.​പി.​എ​ഫ്

For full experience, Download our mobile application:
Get it on Google Play

തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്. ക​ല്ലേ​റ് കു​ട്ടി​ക്ക​ളി​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ആ​ർ.​പി.​എ​ഫ് മു​ന്ന​റി​യി​പ്പ്. തി​രൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ൽ ക​ല്ലെ​റി​യു​ന്ന സം​ഭ​വ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വേ​ന​ല​വ​ധി​ക്ക് സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​ശേ​ഷ​മാ​ണ് ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലെ​റി​യ​ൽ കൂ​ടി​യ​തെ​ന്നാ​ണ് ആ​ർ.​പി.​എ​ഫ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. റെ​യി​ൽ​പാ​ള​ങ്ങ​ൾ​ക്കു സ​മീ​പം ക​ളി​ക്കു​ന്ന കു​ട്ടി​ക​ളാ​ണിതിന് പി​ന്നി​ലെ​ന്നും ആ​ർ.​പി.​എ​ഫ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ല്ലേ​റി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​ർ​ക്കു​ണ്ടാ​യ ക​ല്ലേ​റി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലും കു​ട്ടി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ള​ത്തി​ൽ ക​ല്ലു​ക​ൾ വ​ച്ച സം​ഭ​വം അ​ന്വേ​ഷി​ച്ച​പ്പോ​ഴും പി​ടി​യി​ലാ​യ​ത് കു​ട്ടി​യാ​ണ്. ഈ ​കു​ട്ടി​യെ അ​റ​സ്റ്റ് ചെ​യ്ത് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​നു മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​മാ​ടു​കു​ന്നിലെ ജു​വ​നൈ​ൽ ജ​സ്‌​റ്റി​സ് ഹോ​മി​ൽ ഒ​രാ​ഴ്ച താ​മ​സി​പ്പി​ക്കാ​ൻ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...