കോന്നി തണ്ണിത്തോട് റോഡിൽ മാലിന്യം തള്ളുന്നത് പതിവ് ; വലഞ്ഞ് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ ഞള്ളൂർ വന ഭാഗത്ത് റോഡിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത്  പതിവ് കാഴ്ച. കഴിഞ്ഞ ദിവസമാണ് കോന്നി തണ്ണിത്തോട് റോഡിൽ ഞള്ളൂരിനും എലിമുള്ളുംപ്ലാക്കലിനും ഇടയിൽ വനഭാഗത്ത് റോഡിന് നടുവിൽ കുട്ടികളുടെ വിസർജ്യം അടക്കമുള്ള മാലിന്യങ്ങൾ ഉപേക്ഷിച്ചത്. ഇത് ദുർഗന്ധം പരത്തി നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കൂടാതെ ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള വന ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് വ്യാപകമാണ്.

സംഭവത്തിൽ യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കുന്നില്ല. പ്ലാസ്റ്റിക്ക് കവറുകളിൽ കെട്ടി റോഡിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങളിൽ കയറി ഇറങ്ങി ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീഴുന്നതിനും സാധ്യത ഏറെയാണ്. കൂടാതെ മത്സ്യ മാംസാവശിഷ്ടങ്ങളും പല സ്ഥലങ്ങളിലും ഉപേക്ഷിക്കപെടുന്നുണ്ട്. പുലർച്ചെയും രാത്രികാലങ്ങളിലും എത്തുന്ന ആളുകൾ ആകാം റോഡിൽ മാലിന്യം വലിച്ചെറിയുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തെരുവ് നായ ശല്യവും വർധിപ്പിച്ചിട്ടുണ്ട്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...