കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥസംഗമം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പാത്തി : കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥസംഗമം. അഞ്ച് രഥങ്ങള്‍ തേരുമുട്ടിയില്‍ സംഗമിക്കും. രഥോത്സവത്തിന്റെ ഏറ്റവും ആകര്‍ഷകമായ മുഹൂര്‍ത്തം ഇന്ന് വൈകിട്ട് നടക്കും. പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെ രഥങ്ങളും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. വൈകിട്ട് ആറോയോടെ ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയില്‍ ചരിത്ര പ്രസിദ്ധ ദേവരഥ സംഗമം നടക്കും.

കല്‍പ്പാത്തിയില്‍ ഇന്നലെ രണ്ടാം തേരുത്സവം നടന്നിരുന്നു. പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥമാണ് പ്രയാണം നടത്തിയത്. ശ്രീ വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയുടെ തിരു കല്യാണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഒന്നാം തേരുദിവസമായ തിങ്കളാഴ്ച ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ചെറു രഥങ്ങളാണ് പ്രദക്ഷിണത്തിനിറങ്ങിയത്.

തേര് വലിക്കുന്നതില്‍ പങ്കാളികളാകുന്നത് പുണ്യകര്‍മ്മായാണ് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നത്. പാലക്കാട് ജില്ലയിലെ 96 അഗ്രഹാരങ്ങളുടേയും ആചാരനുഷ്ഠാന പ്രകാരമുള്ള സങ്കലനം കൂടിയാണ് രഥോത്സവം. കല്‍പ്പാത്തി രഥോത്സവത്തോടെയാണ് ജില്ലയിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അടുത്ത ഏപ്രില്‍ മാസത്തിലെ വിഷുവരെ ഉത്സവക്കാലം നീളും. 14, 15, 16 തീയതികളിലാണ് രഥോത്സവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

വന്ദേ മാതരം പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്ന് എ.പി അബ്ദുല്ലക്കുട്ടി

0
കണ്ണൂര്‍: 'വന്ദേ മാതരം' പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം...