‘ജയിലിലുള്ളത് കഴിച്ചാൽ മതി’ ; വീട്ടിലുണ്ടാക്കിയ ഭക്ഷണം വേണമെന്ന നടൻ ദർശന്റെ ആവശ്യം തള്ളി കോടതി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന കന്നട നടൻ ദർശന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം അനുവദിക്കാനാവില്ലെന്ന് ബംഗളൂരു കോടതി. വീട്ടിലുണ്ടാക്കിയ ഭക്ഷണം,പുസ്തകങ്ങൾ, വസ്ത്രങ്ങൾ, മെത്തകൾ എന്നിവ അനുവദിക്കണമെന്നായിരുന്നു നടന്റെ ഹര്‍ജി. ഇതാണ് ബെംഗളൂരു മജിസ്ട്രേറ്റ് കോടതി തള്ളിയത്. ജയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും ഇതിനാൽ തന്റെ ഭാരം കുറഞ്ഞുവരികയാണെന്നും ദർശൻ നൽകിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ദർശന് മറ്റ് തടവുകാർക്ക് നൽകുന്ന അതേ ഭക്ഷണം നൽകുന്നത് തുടരുകയും മറ്റ് തടവുകാർ ചെയ്യുന്നതുപോലെ ജീവിക്കുകയും ചെയ്യുമെന്നും കോടതി നിർദേശിച്ചു. നടൻ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ കൊലക്കേസ് പ്രതിക്ക് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സഹായത്തിന് ആളെ അനുവദിക്കണമെന്ന അപേക്ഷയും കോടതി നിരസിച്ചു. ഇത്തരം സംവിധാനങ്ങൾ ജയിലിൽ അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി. വീട്ടുവസ്ത്രവും കിടക്കയും പുസ്‌കവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് എ.സി.എം.എം കോടതിയിൽ അപേക്ഷ നൽകിയത്. ജയിലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് തനിക്ക് വയറിളക്കം അനുഭവപ്പെട്ടിരുന്നെന്നും ദർശന്റെ ഹര്‍ജിയിലുണ്ടായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...