നടക്കാൻ പോകുന്നത് സൗന്ദര്യ മത്സരമല്ല, വയനാട്ടിൽ ബിജെപിയ്ക്കായി ഖുശ്ബു വന്നിട്ട് കാര്യമില്ല ; പികെ ബഷീർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി ഖുശ്ബു വന്നിട്ടും കാര്യമില്ലെന്ന് ഏറനാട് എംഎൽഎ പികെ ബഷീർ. വയനാട്ടിൽ സൗന്ദര്യ മത്സരമല്ല നടക്കുന്നതെന്നും പികെ ബഷീർ പരിഹസിച്ചു. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിപ്പിക്കാൻ ബിജെപി ഖുശ്ബുവിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് പികെ ബഷീറിന്റെ പ്രതികരണം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് കൊട്ടക്കണക്കിന് വോട്ട് കിട്ടും. ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്‌ സരിന്റെ സ്ഥാനാർത്ഥിത്വം സിപിഐഎമ്മിന് നാണക്കേടാണ്.

എകെ​ജി മത്സരിച്ച മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്ത ഗതികേടിൽ സിപിഐഎം എത്തിയെന്നും പികെ ബഷീർ പറഞ്ഞു. പാലക്കാട്‌ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷം നേടുമെന്നും പികെ ബഷീർ വ്യക്തമാക്കി. അതേ സമയം പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ഇന്നലെ അറിയിച്ചിരുന്നു. ചേലക്കരയിൽ മുൻ എംഎൽഎയായ യു ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. പാലക്കാട് എൽഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടമെന്നും എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം : പ്രതിക്ക് തടവും പിഴയും വിധിച്ച്‌ പത്തനംതിട്ട...

0
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും...

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി....