ആളുകളുടെ എണ്ണമല്ല നിലപാടാണു വിഷയം ; സംഘപരിവാർ ശക്തികളെ നേരിടാൻ കഴിയുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു മാത്രമാണ് : ഇ പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാർ മത്സരിക്കുന്നത് ബി ജെ പിയ്ക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ജനജീവിതം ദുസഹമാക്കിയ കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമായി ആ മന്ത്രിമാർക്കെതിരെ വോട്ട് ചെയ്യാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. സംഘപരിപാറിനെ എതിർക്കാൻ കോൺഗ്രസിനു ത്രാണിയില്ല. പൗരത്വ ഭേഗതതി നിയമത്തിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിനു സാധിക്കുന്നില്ല. ബിജെപിയെ നേരിടാൻ ഇടതുപക്ഷത്തിനും സിപിഎമ്മിനും മാത്രമേ കഴിയൂ എന്നു ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ആളുകളുടെ എണ്ണമല്ല നിലപാടാണു വിഷയം. ഇന്ത്യൻ‌ രാഷ്ട്രീയത്തിൽ നിലപാടു കൊണ്ടു സംഘപരിവാർ ശക്തികളെ നേരിടാൻ കഴിയുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു മാത്രമാണ്. ബിജെപി – സംഘപരിവാർ ശക്തികളാണ് രാജ്യത്തിന്റെ പ്രധാന ശത്രു. അവരെ അധികാരത്തിൽനിന്നു താഴെയിറക്കുകയാണ് ഏറ്റവും മൗലികമായ പ്രശ്‌നം. ആ ദൗത്യം നിർവഹിക്കുവാൻ വ്യക്തമായ കാഴ്ചപ്പാടും വ്യതിചലനമില്ലാത്ത നിലപാടുമുള്ളവർ വിജയിച്ചു വരണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സംഘപരിപാറിനെ എതിർക്കാൻ കോൺഗ്രസിനു ത്രാണിയില്ല.

പാനൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒരു ബന്ധമില്ല. ജയിക്കാൻ പോകുന്ന പാർട്ടി എന്തിനാണു ബോംബ് നിർമിക്കുന്നത്. ബോംബുണ്ടാക്കുന്നത് ആരാണെന്നൊക്കെ ജനങ്ങൾക്ക് അറിയാം. എപ്പോഴാണു കോൺഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയുമൊക്കെ കേന്ദ്രങ്ങളിൽ ബോബ് പൊട്ടുക എന്നു പറയാൻ പറ്റില്ല. എനിക്കെതിരെ ഇതേ പാനൂരിൽ ബോംബെറിഞ്ഞിരുന്നു. എന്റെ കാറിനു നേരെയും ബോംബേറുണ്ടായിരുന്നു. അക്രമത്തെ അക്രമമായി കാണാതെ രാഷ്ട്രീയ നിറം നൽകുന്നതു ശരിയല്ല. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയാണു പോലീസ്. വിഷയ ദാരിദ്ര്യം നേരിടുന്ന യുഡിഎഫിനും ബിജെപിക്കും വീണു കിട്ടിയ ആയുധമാണു പാനൂരിലെ സ്ഫോടനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...