യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ; കൊന്നത് വിഷുവിന് പ്രതിശ്രുത വരനെ കാണാൻ പോകും വഴി, ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ…!

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കൊടുമുണ്ട തീരദേശ റോഡിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് മുൻപ് കൊലയാളിയായ സന്തോഷ് പ്രിവിയയെ ഭീഷണിപ്പെടുത്തിയിരുന്നതായി സൂചന. മാസങ്ങൾക്ക് മുൻപായിരുന്നു സംഭവം. പ്രിവിയയുടെ വിവാഹം നിശ്ചയിച്ചതോടെ ഈ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായി പ്രിവിയയുടെ മാതാപിതാക്കൾ പോലീസിന് മൊഴിനൽകി. വിഷുദിനത്തിൽ പ്രതിശ്രുത വരനെ കാണാൻ പോകുമ്പോഴായിരുന്നു തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രിവിയ (30) കൊല്ലപ്പെട്ടത്.യുവതിയെ ഏറെനേരം നോക്കിനിന്നിട്ടും കാണാതെവന്നപ്പോൾ അന്വേഷിച്ചെത്തിയ സമയം സന്തോഷ് ധൃതിയിൽ വാഹനമോടിച്ച് പോകുന്നത് കണ്ടതായി പ്രതിശ്രുത വരനും പോലീസിൽ അറിയിച്ചിട്ടുണ്ട്.

കൃത്യം നടത്തിയ ശേഷം സന്തോഷ് വൈകാതെ ജീവനൊടുക്കി. വിവാഹ മോചിതയാണ് പ്രിവിയ. ബന്ധം വേർപെടുത്തിയ ശേഷം സന്തോഷുമായി അടുപ്പത്തിലായതായി സൂചനകൾ ഉണ്ട്. വിവാഹം കഴിക്കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രിവിയ പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറി. 29നായിരുന്നു പ്രിവിയയുടെ നിശ്ചയിച്ച വിവാഹം നടക്കേണ്ടിയിരുന്നത്. ഈ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഒടുവിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് പ്രിവിയ. ഞായറാഴ്‌ച രാവിലെ വയലിനോട് ചേർന്ന റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...