കൊച്ചി: ബി.ജെ.പി അനുകൂല രാഷ്ട്രീയ നിലപാടുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല. മറ്റ് പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ജനങ്ങൾ പുതിയ പാർട്ടിയെ പിന്തുണക്കുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ ആവശ്യം സാധിച്ചു കൊടുക്കുന്ന സർക്കാരുകളെയാണ് അവർ പിന്തുണയ്ക്കുക. കോൺഗ്രസ് വളരണമെങ്കിൽ പാർട്ടിയോടുള്ള പ്രതിബദ്ധത നേതാക്കൾക്ക് ഉണ്ടാകണം. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കർദിനാളിന്റെ പ്രതികരണം.
ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരാണ്. ജനങ്ങൾക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും വികസനവും അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്ന സർക്കാറുകളോട് സ്വാഭാവികമായിട്ടും ആകർഷണമുണ്ടാകും. ബി.ജെ.പി ഇക്കാര്യത്തിൽ വിജയിക്കുന്നുണ്ട്- ആലഞ്ചേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് ക്രിസ്ത്യൻ സമൂഹത്തെ ഒപ്പംനിർത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ബലം നൽകുന്നതാണ് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.