കൊല്ലം നഗരത്തിൽ ഗുണ്ടകൾ അസോസിയേഷൻ രൂപീകരിച്ച് ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നഗരത്തില്‍ ഗുണ്ടകൾക്ക് താവളമൊരുക്കുന്നു. ഗുണ്ടകൾക്ക് കൂടിച്ചേരാൻ ഓഫീസ് തുറക്കാൻ നീക്കം. ഗുണ്ടാ അസോസിയേഷനാണ് ഓഫീസ് തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ഒരുസംഘം ഗുണ്ടകള്‍ കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ട് യോഗം ചേർന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായാണ് ഗുണ്ടകള്‍ യോഗം ചേര്‍ന്നത്. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ യോഗത്തിന് എത്തിയത്.  ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.

ദൃശ്യങ്ങളിലുള്ള പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടും ക്രിമിനലുകളാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. സംഭവത്തിൽ ആറുപേര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. ഗുണ്ടകൾ നടത്തിയ പിറന്നാൾ ആഘോഷവും വടിവാൾ കൊണ്ട് കേക്ക് മുറിച്ചതുമെല്ലാം നേരത്തെ വിവാദമായിരുന്നു. വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ മെമ്പർമാരക്കാനായിരുന്നു സംഘടനയുടെ ലക്ഷ്യം. ഗ്യാങ്ങുകൾ ചേരിതിരിഞ്ഞ് അക്രമിക്കുന്നതിനെതിരെ ഒരു പ്ലാറ്റ്ഫോമും ഇവർ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...