രക്ഷകർത്താവെന്ന രീതിയിൽ നഴ്സറി സ്കൂളിലേക്ക് കയറി കുട്ടികളെ ആക്രമിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

കാംപാല : രക്ഷകർത്താവെന്ന രീതിയിൽ നഴ്സറി സ്കൂളിലേക്ക് കയറി വടിവാളിന് കുട്ടികളെ ആക്രമിച്ച് യുവാവ്. ഉഗാണ്ടയിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം സ്കൂളിൽ വ്യാഴാഴ്ചയാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. നഴ്സറി സ്കൂളിലുള്ള കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാൾ നഴ്സറി കെട്ടിടത്തിൽ കയറിയത്. ചുമതലയിലുള്ള ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. നാല് കുട്ടികളും രണ്ട് മുതൽ മൂന്ന് വരെ വയസ്സ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്ത് നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ഈ ക്രൂരമായ ആക്രമണം നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 3 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന കാംപാലയിൽ ഇത്തരം ആക്രമണങ്ങൾ അസാധാരണമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...