കൊളംബോ: ജനകീയ പ്രക്ഷോഭത്തിനിടെ രാജ്യം വിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോടബയ രാജപക്സ ഇന്നു തന്നെ അധികാരമൊഴിയുമെന്ന് റിപ്പോര്‍ട്ട്. ഗോടബയ എത്രയും വേഗം രാജിവെക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും സമരക്കാര്‍ അറിയിച്ചിരുന്നു. പ്രസിഡന്റ് രാജി വെക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്ത് പ്രതിഷേധം തുടരുകയാണ്.
ഗോത്തബയയും കുടുംബവും ചൊവ്വാഴ്ച് രണ്ട് തവണ രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തന്നെ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനികവിമാനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആദ്യം മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയില്ലെങ്കിലും മാലിദ്വീപ് പാര്‍ലമെന്റിന്റെ സ്പീകര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദും ഇടപെട്ടതോടെ പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്. സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിച്ചാല്‍ രാജി നല്‍കാമെന്ന ഉപാധിയാണ് രജപക്‌സെ മുന്നോട്ട് വച്ചിരുന്നത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. കൊളംബോയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.