സൗദിയില്‍ തൊഴില്‍ രംഗത്ത് വനിതകളുടെ എണ്ണം ഉയര്‍ന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

സൗദി; സൗദിയില്‍ തൊഴില്‍ രംഗത്ത് വനിതാ പ്രാതിനിധ്യം വന്‍തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം അവസാനത്തെ കണക്കുപ്രകാരം 1.47 ദശലക്ഷം വനിതകളാണുള്ളത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 36 ശതമാനം കൂടുതലാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപോര്‍ട്ട് പ്രകാരം സൗദിയില്‍ വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞു. 2022 നാലാം പാദത്തില്‍ സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമാണ്. തൊഴില്‍ വിപണിയില്‍ വനിതാ പ്രാതിനിധ്യം 36 ശതമാനമായി ഉയര്‍ന്നു. 1.47 ദശലക്ഷം വനിതകളാണ് കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുപ്രകാരം സൗദിയില്‍ ജോലി ചെയ്യുന്നത്.

2021 ല്‍ ഇത് 1.22 ദശലക്ഷമായിരുന്നു. 8,61,000 വനിതകള്‍ സര്‍ക്കാര്‍ മേഖലയിലും 6,06,000 വനിതകള്‍ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നു. സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയരായ സ്ത്രീകളുടെ എണ്ണം 9,70,000 ത്തിലധികമാണ്. ഹോള്‍സെയില്‍, റീട്ടെയില്‍ വാഹന റിപ്പെയര്‍ മേഖലകളിലാണ് കൂടുതല്‍ സ്ത്രീകളും ജോലി ചെയ്യുന്നത്. 1,93,000 പേര്‍. നിര്‍മാണ മേഖലയില്‍ 1,40,000ഉം ആരോഗ്യ മേഖലയില്‍ 1,11,000ഉം വനിതകള്‍ ജോലി ചെയ്യുന്നു. വിനോദ സഞ്ചാര മേഖലയില്‍ 67,000 സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. റെയില്‍വേ രംഗത്ത് ആണ് ഏറ്റവും കുറവ്. ഈ രംഗത്ത് 83 വനിതകള്‍ മാത്രമാണു ജോലി ചെയ്യുന്നത് എന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ

0
തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ...

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...