തിരുവഞ്ചൂരിൽ ആഭിചാരക്രിയയ്ക്ക് ഇരയാകേണ്ടി വന്ന യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: തിരുവഞ്ചൂരിൽ ആഭിചാരക്രിയയ്ക്ക് ഇരയാകേണ്ടി വന്ന യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തൽ. തനിക്ക് ബാധ കയറിയെന്ന് പറഞ്ഞ് പൂജാകർമ്മങ്ങളുടെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. കേസിൽ ഇവരുടെ ഭർത്താവിന്റെ അമ്മയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ഒരു ദിവസം നീണ്ടുനിന്ന ആഭിചാരക്രിയകൾ. അതിപ്രാകൃതമായ സംഭവത്തിനു ഇരയായത് 24 കാരിയായ പെൺകുട്ടി. ഭർത്താവ് അഖിൽദാസും ഇയാളുടെ അച്ഛൻ ദാസും അമ്മ സൗമിനിയും മന്ത്രവാദിയെന്ന പേരിലെത്തിയ ശിവദാസും ചേർന്നാണ് പെൺകുട്ടിയെ ആഭിചാരക്രിയകൾക്കിരയാക്കിയത്. ഞായറാഴ്ച രാവിലെ തുടങ്ങിയ പൂജകൾ പകുതിയായപ്പോൾ തന്നെ പെൺകുട്ടിയുടെ ബോധം നഷ്ടപ്പെട്ടു.

സംഭവത്തിന് പിന്നാലെ നേരിടേണ്ടിവന്ന ദുരനുഭവം പെൺകുട്ടി സ്വന്തം വീട്ടുകാരെ വിളിച്ച് അറിയിച്ചു. തുടർന്ന് ആഭിചാരക്രിയകളുടെ ദൃശ്യങ്ങൾ സഹിതം മണർകാട് പോലീസിന് പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം അഖിൽ ദാസിനെയും അച്ഛനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് തിരുവല്ല സ്വദേശിയായ ശിവദാസും അറസ്റ്റിൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...