ഈ സൗഹൃദത്തിന് രാഷ്ട്രീയമില്ല ; വൈറലായി തിരുവില്വാമലയിലെ കോൺഗ്രസ്, ബിജെപി, സിപിഎം വനിതാ അംഗങ്ങളുടെ ഡാൻസ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ പോരാട്ടങ്ങൾ കടുക്കുന്നതിനിടെ, സൗഹൃദത്തിന് അതിരുകളില്ലെന്ന് തെളിയിച്ച് തൃശ്ശൂർ തിരുവില്വാമല പഞ്ചായത്തിലെ വനിതാ അംഗങ്ങൾ അവതരിപ്പിച്ച റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോൺഗ്രസ്, ബി.ജെ.പി., സി.പി.എം. എന്നീ മുന്നണികളിലെ അംഗങ്ങൾ ഒരുമിച്ചാണ് നൃത്തച്ചുവടുകൾ വെച്ച് ജനഹൃദയങ്ങൾ കീഴടക്കിയത്. തിരുവില്വാമല പഞ്ചായത്ത് പ്രസിഡൻ്റ് കെ. പത്മജ (കോൺഗ്രസ്), സ്ഥിരം സമിതി അധ്യക്ഷമാരായ സ്മിത സുകുമാരൻ (ബി.ജെ.പി.), വിനി ഉണ്ണികൃഷ്ണൻ (സി.പി.എം.), പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.എ. ഷബ്‌ന, യു. ദേവി, എം. ഗിരിജ (കോൺഗ്രസ്), പ്രശാന്തി രാമരാജൻ, കെ.ടി. സുമതി (സി.പി.എം.), ബേബി രജിത (ബി.ജെ.പി.) എന്നിവരാണ് റീലിൽ അണിനിരന്നത്. കാട്ടുകുളം ആനമലയിൽ വെച്ചാണ് ഈ റീൽ ചിത്രീകരിച്ചത്. ഭരണസമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ അഡ്വ. കെ.എ. ഷബ്‌നയാണ് റീൽ ചിത്രീകരണത്തിന് നേതൃത്വം നൽകിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....