മനുഷ്യനന്മയിൽ എപ്ലസ് നേടുന്ന തലമുറയാകണം ; കോന്നി മെറിറ്റ് ഫെസ്റ്റിൽ ഡോ.എസ്.എസ്. ലാൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതോടൊപ്പം ആധുനിക ലോകത്തിന് കൈമോശം വരുന്ന മനുഷ്യനന്മയിൽ എ പ്ലസ് നേടുന്ന തലമുറയായി കുട്ടികൾ മാറണമെന്ന് ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ.എസ്.എസ്. ലാൽ പറഞ്ഞു. കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി മെറിറ്റ് ഫെസ്റ്റിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മെഡിസിൻ, എഞ്ചിനീയറിംഗ് എന്നിവയിൽ നിന്നും ബഹുമുഖമായ കോഴ്സുകൾ കണ്ടെത്തുന്നു എന്നത് പുതിയ തലമുറയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

അടൂർ പ്രകാശ് എം..പി. ഫെസ്റ്റ് ഉദ്ഘാടനം നിർവ്വഹിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് ജിതേഷ്ജി സചിത്ര പ്രചോദന പ്രഭാഷണം നടത്തി. സിവിൽ സർവ്വീസ് 36 – ആം റാങ്ക് ജേത്രി വി.എം. ആര്യ, ട്രഷറർ സുലേഖ വി.നായർ, കൺവീനർ ദീനാമ്മ റോയി, ജില്ലാ പഞ്ചായത്തംഗം വി.റ്റി. അജോമോൻ, റോജി ഏബ്രഹാം, സിന്ധു സന്തോഷ്, എസ്.സന്തോഷ് കുമാർ, ബിനു കെ. സാം എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് നേടിയ സാബു പുല്ലാട്, പി.എച്ച്.ഡി. നേടിയ ഡോ. സിമ്മി മറിയം ജോസ്, വിദ്യാഭ്യാസ പ്രവർത്തകൻ പ്രമോദ് കുമാർ റ്റി, മലയാളം ഒമാൻ ചാപ്റ്ററിന്റെ ഭാഷാധ്യാപകർക്കുള്ള ഗുരുദക്ഷിണ പുരസ്കാരം നേടിയ ബിനു കെ.സാം, വിവിധ സർവ്വകലാശാല പരീക്ഷയിലെ റാങ്ക് നേടിയവർ, കഥാകൃത്ത് ആനി ജോർജ് , ഗായിക പാർവ്വതി ജഗീഷ് എന്നിവരെ ആദരിച്ചു. കോന്നി നിയോജക മണ്ഡലത്തിൽ പഠിച്ചവരും താമസക്കാരുമായ പത്ത്, +2 പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് / എ വൺ ഗ്രേഡ് നേടിയ 626 പ്രതിഭകളെ ആദരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂർ 2.0 ; പാകിസ്‌ഥാനെതിരെ സൈനിക നീക്കം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച...

0
ന്യൂഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നടപടി ഒരുക്കുന്നുവെന്ന തരത്തിൽ...

അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം – നവജാത...

0
പത്തനംതിട്ട : അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...