നെല്ല് സംഭരണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഉപസമിതി യോഗത്തില്‍ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെല്ല് സംഭരണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനമായി. കൊയ്ത് കഴിഞ്ഞിരിക്കുന്ന നെല്ല് താമസം കൂടാതെ സംഭരിക്കുവാനും കര്‍ഷകര്‍ക്ക് എത്രയും വേഗം സംഭരണ വില നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി കേരള ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. കേരള ബാങ്കിന് പി.ആര്‍.എസ് വായ്പ ഇനത്തില്‍ നല്‍കാനുള്ള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും. ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിനുള്ള നിയമപരമായ തടസങ്ങള്‍ നീക്കുന്നതിന് കണ്‍സോര്‍ഷ്യം ബാങ്കുകളായ എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി കൂടിയാലോചനകള്‍ നടത്തുന്നതാണ്.

ഇക്കാര്യങ്ങളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവില്‍ 10 മില്ലുകളാണ് നെല്ലുസംഭരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായിട്ടുള്ളത്. ഈ മില്ലുകള്‍ക്കായി ഇതിനോടകം 25023.61 മെട്രിക് ടണ്‍ നെല്ല് ശേഖരിക്കുന്നതിനായി പാടശേഖരങ്ങള്‍ അലോട്ട് ചെയ്തു നല്‍കിയിട്ടുണ്ട്. ഇതിനോടകം 2954.653 ടണ്‍ നെല്ല് കര്‍ഷകരില്‍ നിന്നും സംഭരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം മില്ലുടമകള്‍ ഔട്ട്ടേണ്‍ റേഷ്യോയുടെ വിഷയത്തിലുള്ള തര്‍ക്കമുന്നയിച്ചു കൊണ്ട് ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് യോഗം വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...