Saturday, October 12, 2024 10:33 pm

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടൻ വിജയിയുടെ പുതിയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാൻ തീരൂമാനം. അഞ്ച് ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തിൽ പങ്കെടുപ്പിക്കുക. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ 38 ജില്ലകൾ ഉൾപ്പെടെ കേരളം, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം. ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ച് നടത്താനാണ് നിലവിലെ തീരുമാനം. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. പാർട്ടിയുടെ ആദ്യ സമ്മേളനം വിപുലമായ രീതിയിൽ നടത്താനായിരുന്നു ഇത്തരത്തിലൊരു തീരുമാനം. വിവിധമേഖലകളിലെ പ്രമുഖരെ യോ​ഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി ഈ കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം സമ്മേളനത്തിന് എത്തുന്ന ആളുകൾക്ക് പ്രശ്‌നമുണ്ടാകാതിരിക്കാനും അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരം കാണാനും എങ്ങനെ പ്രവർത്തിക്കണമെന്ന് പാർട്ടി ഭാരവാഹികൾക്ക് ഉപദേശം നൽകിയിട്ടുണ്ട്. സമ്മേളനത്തിനെത്തുന്ന എല്ലാ വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ നമ്പറും ഇൻഷുറൻസും ആർസി ബുക്കും പാർട്ടി നേതൃത്വത്തിന് മുൻകൂറായി അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ നൂറുകണക്കിന് വാഹനങ്ങളുടെ രേഖകൾ പാർട്ടി ഹെഡ് ഓഫീസിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഗതാഗത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വിജയ് ഒരു പ്രത്യേക അഭിഭാഷക യൂണിറ്റും രൂപികരിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ 38 ജില്ലകളില് നിന്നായി നാല് ലക്ഷം പേരെയെങ്കിലും സമ്മേളനത്തില് പങ്കെടുപ്പിക്കാനാണ് വിജയ് പദ്ധതിയിടുന്നതെന്നാണ് സൂചന.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: മുക്കം കറുത്തപറമ്പില്‍ കഴിഞ്ഞ ദിവസം മൂന്ന് ബൈക്കുകള്‍ തമ്മില്‍ ഇടിച്ചുണ്ടായ...

ആശുപത്രി ചെലവിന് പരിഹാരമുണ്ട്, നേടാം മെഡിക്കല്‍ ലോണുകള്‍ ; പലിശ നിരക്കുകൾ ഇങ്ങനെ

0
പലപ്പോഴും പലരുടേയും ജീവിതത്തില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ പെട്ടെന്നാണ് സംഭവിക്കുക. അപ്രതീക്ഷിതമായി അത്...

നായ കുറുകെ ചാടി കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്ക്

0
കോഴിക്കോട്: നായ കുറുകെ ചാടി കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന്...

അയഞ്ഞ് ​രാജ്ഭവൻ ; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം

0
തിരുവനന്തപുരം: സർക്കാരുമായുള്ള പോരിൽ അയഞ്ഞ് ഗവർണ്ണർ. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക്...