ജൂലൈ 10 ന് മുൻപ് ഈറ്റവെട്ട് പുനരാരംഭിക്കാൻ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : ജൂലൈ 10 ന് മുൻപ് ഈറ്റവെട്ട് പുനരാരംഭിക്കാൻ തീരുമാനമായി. കോന്നി എം.എൽ.എ അഡ്വ. കെ.യു ജനിഷ് കുമാറിന്റെ അധ്യക്ഷതയിൽ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ബാംബൂ കോർപറേഷൻ ഭാരവാഹികൾ തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കഴിഞ്ഞ 5 മാസമായി ബാംബൂകോർപറേഷൻ ഈറ്റ ശേഖരിച്ചിരുന്നില്ല. ബാംബൂ കോർപറേഷന്റെ ജിഎസ്‌ടി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഈറ്റ ശേഖരണം മുടങ്ങിയത്. പിന്നീട് ക്ലോഷർ പിരീഡ് കാരണം വനം വകുപ്പ് ഈറ്റ ശേഖരണത്തിന് അനുമതി നൽകിയിരുന്നില്ല.

ഈറ്റ ശേഖരണം നിലച്ചതോടെ റാന്നി, കോന്നി വനം ഡിവിഷനുകളിലായി നിരവധി ഈറ്റ തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. കോന്നി എം.എൽ.എ വനം മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബാംബൂകോർപറേഷന് ക്ലോഷർ പിരീഡിൽ ഈറ്റ ശേഖരിക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് ഇറക്കുകയായിരുന്നു. സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് സതേൺ സെർക്കിളിലെ കോന്നി, റാന്നി ഡിവിഷനുകളിൽ നിന്നും ആയിരം മെട്രിക് ടൺ ഈറ്റ ശേഖരിക്കാൻ യോഗം തീരുമാനിച്ചു.

പെട്ടെന്ന് ഈറ്റ ശേഖരണം ബാംബൂ കോർപറേഷൻ അവസാനിപ്പിച്ചതിന്റെ ഭാഗമായി തൊഴിലാളികൾ ശേഖരിച്ച ആയിരത്തിഅഞ്ഞൂറ് കെട്ട് ഈറ്റയുടെ വെട്ടുകൂലി കോർപറേഷൻ തൊഴിലാളികൾക്ക് നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.
തൊഴിലാകളുടെ കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന തൊഴിലാളി യൂണിയന്റെ ആവിശ്യം അടുത്ത ബോർഡ് യോഗത്തിൽ തീരുമാനം എടുക്കാം എന്ന് ചെയർമാൻ യോഗത്തെ അറിയിച്ചു. കുടിശികയുള്ള ബോണസും ഡിഎയും ഓണത്തിന് മുൻപ് വിതരണം നടത്താനും ധാരണയായി.

തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഇനിമുതൽ അവരുടെ ബാങ്ക് അക്കൗണ്ട് മുഖാന്തരം നൽകാനും തീരുമാനമായി. ഈറ്റ ശേഖരണം പുനരാരംഭിക്കുന്നതോടെ കോന്നി, റാന്നി ഡിവിഷനുകളിലെ ആദിവാസികൾ ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം പകരും. യോഗത്തിൽ ബാംബൂ കോർപറേഷൻ ചെയർമാൻ ടി.കെ മോഹനൻ, എംടി പി.എ നജീബ് , കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, തൊഴിലാളി യൂണിയൻ നേതാക്കളായ പി.ആർ പ്രമോദ്, കെ.എൻ സുഭാഷ്, സജി പ്ലാത്താനം, ശശിപിള്ള കുഴിമണ്ണിൽ തുടങ്ങി വനം റവന്യൂ ബാംബൂ കോർപറേഷൻ ഉദോഗസ്ഥർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...