Saturday, April 27, 2024 10:00 am

കേരളത്തിൽ നവോത്ഥാനം നടപ്പാക്കിയത് ഏതെങ്കിലും രാഷ്ട്രീയ കൊടി പിടിച്ചവർ അല്ല ; സി ആർ നീലകണ്ഠൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിൽ നവോത്ഥാനം നടപ്പാക്കിയത് ഏതെങ്കിലും കൊടിപിടിച്ചവരല്ല നവോഥാനനായകരാണെന്ന് സാമൂഹിക പ്രവർത്തകൻ സി ആർ നീലകണ്ഠൻ പറഞ്ഞു. കോന്നി ചെങ്ങറ സമര ഭൂമിയിൽ സാധുജന സംയുക്തവേദി സ്ഥാപകൻ ളാഹ ഗോപാലന്റെ 73 ആം ജനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നവോത്ഥാനത്തിന്റെ നാടാണെന്നും ഭൂ പരിഷ്ക്കരണ നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കി എന്ന് മേനി നടിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. എന്നാൽ കേരളത്തിൽ ഏതെങ്കിലും കൊടി പിടിച്ചവർ അല്ല നവോഥാനം നടപ്പാക്കിയത്.

മഹാത്മാ അയ്യങ്കാളി അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കൾ ഉഴുതുമറിച്ചു പോയ മണ്ണിലാണ് നവോത്ഥാനം നടപ്പിലായത്. ഇതിന് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് നവോത്ഥാനം നടപ്പിലാക്കി എന്ന് അവകാശപെടുന്നവർ കേരളത്തിൽ രൂപം കൊള്ളുന്നത്. പട്ടിക്കും പൂച്ചക്കും വഴി നടക്കാവുന്ന കേരളത്തിൽ താഴ്ന്ന ജാതിക്കാരന് വഴി നടക്കാൻ പാടില്ല എന്ന നിയമം കേരളത്തിൽ നിന്നും തുടച്ച് നീക്കിയവർ ആണ് കേരളത്തിലെ നവോത്ഥാന നായകരെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എസ് ഗോപി അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ജോസഫ് എം പുതുശേരി, എസ് രാജീവൻ, ഫ്രാൻസിസ് കുളത്തുങ്കൽ, ബാബു കുട്ടൻചിറ, മിനി കെ ഫിലിപ്പ്, കെ ബേബി ചെരിപ്പിട്ടകാവ്, സുരേഷ്‌കുമാർ തോട്ടപ്പള്ളി, അജികുമാർ കറ്റാനം, വി എൻ നാണു, നടരാജൻ, രാജേന്ദ്രൻ അടയമൺ, ആർ രാജൻ ,ലക്ഷ്മി, എ ആർ ചന്ദ്രൻ, പി കെ ബാബു തുടങ്ങിയവർ സംസാരിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍

0
കോന്നി : കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍. കോന്നി പഞ്ചായത്ത്‌...

പെന്‍ഷനാകാന്‍ ഒരു ദിവസം ബാക്കി ; കെഎസ്ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു

0
പത്തനാപുരം : കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം...

മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി നേതാവിന് എതിരെ കൂടി കേസ്

0
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി...

പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയില്ല ; ഭിന്നശേഷിക്കാരന്‍ വോട്ട് ചെയ്യാതെ മടങ്ങി

0
ഇടുക്കി : വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ...