Friday, January 31, 2025 10:50 pm

അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാന്‍ സാധിച്ചു ; കേരളത്തിലെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട കണക്ക് പുറത്ത് വിട്ട് എംവിഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമ്പോഴും അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുന്ന കണക്ക് പങ്കുവച്ച് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന അപകടങ്ങളുടെ എണ്ണവും അതില്‍ മരണം സംഭവിച്ചവരുടെ എണ്ണവും വ്യക്തമാക്കിക്കൊണ്ടാണ് എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞ വര്‍ഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായതില്‍ അഭിമാനിക്കാമെന്നാണ് എംവിഡി പറയുന്നത്. 2023 ല്‍ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളില്‍ 4080 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2024 ല്‍ 48836 അപകടങ്ങള്‍ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. എഐ ക്യാമറകളും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും ചേര്‍ന്ന് നടത്തിയ മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും അതിനോട് സഹകരിച്ച് ഒരു വലിയ ഭൂരിപക്ഷം ഹെല്‍മറ്റ് സീറ്റ് ബെല്‍ട് എന്നിവ ശീലമാക്കിയതും ഈ വലിയ ആശ്വാസത്തിന് കാരണമായി.366 പേരെ രക്ഷപ്പെടുത്തിയതില്‍ സുരക്ഷാ മുന്‍കരുതല്‍ എടുത്ത യാത്രക്കാര്‍ക്കും മാന്യമായി വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്കും അഭിനന്ദനം അറിയിക്കുന്നു – കുറിപ്പില്‍ വ്യക്തമാക്കി.

എംവിഡി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
ഓരോ ശ്വാസവും വിലപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായതില്‍ നമുക്ക് അഭിമാനിക്കാം. ഈ മഹത്തായ ഉദ്യമത്തിന് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നു. അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമ്പോഴും അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാന്‍ സാധ്യമായിരിക്കുന്നു. റോഡപകട മരണങ്ങള്‍ ഇല്ലാത്ത ഒരു സംസ്ഥാനം എന്ന സ്വപ്നത്തിന് ഒപ്പം ചേരാന്‍ എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു. 2023 ല്‍ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളില്‍ 4080 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2024 ല്‍ 48836 അപകടങ്ങള്‍ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. എഐ ക്യാമറകളും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും ചേര്‍ന്ന് നടത്തിയ മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും അതിനോട് സഹകരിച്ച് ഒരു വലിയ ഭൂരിപക്ഷം ഹെല്‍മറ്റ് സീറ്റ് ബെല്‍ട് എന്നിവ ശീലമാക്കിയതും ഈ വലിയ ആശ്വാസത്തിന് കാരണമായി. 366 പേരെ രക്ഷപ്പെടുത്തിയതില്‍ സുരക്ഷാ മുന്‍കരുതല്‍ എടുത്ത യാത്രക്കാര്‍ക്കും മാന്യമായി വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്കും അഭിനന്ദനം അറിയിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ പട്ടാപകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 65കാരൻ പിടിയിൽ

0
കായംകുളം: പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കായംകുളം...

ആസിഡ് ആക്രമണത്തിൽ മുൻ സൈനികന് പത്ത് വർഷം തടവും അഞ്ചര ലക്ഷം രൂപ പിഴയും...

0
ഹരിപ്പാട്: ആസിഡ് ആക്രമണത്തിൽ മുൻ സൈനികന് പത്ത് വർഷം തടവും അഞ്ചര...

വരും മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

0
തിരുവനന്തപുരം: കാലാവസ്ഥ പ്രവചനം പോലെ തിരുവനന്തപുരം ജില്ലയിലടക്കം വൈകുന്നേരത്തോടെ മഴ തുടങ്ങി....

2 വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പോലീസ്

0
തിരുവനന്തപുരം : 2 വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന്...