യുവേഫ നാഷൻസ് ലീഗിൽ വ്യത്യസ്തമായൊരു പ്രതിഷേധം ; ഇസ്രായേല്‍ ദേശീയ ഗാനത്തിനിടെ പുറംതിരിഞ്ഞ് നിന്ന് ഇറ്റാലിയന്‍ ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

ബുഡാപെസ്റ്റ്: കഴിഞ്ഞ ദിവസം യുവേഫ നാഷൻസ് ലീഗിൽ വ്യത്യസ്തമായൊരു പ്രതിഷേധം അരങ്ങേറി. ഇറ്റലി ഇസ്രായേൽ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഇസ്രായേൽ ദേശീയ ഗാനം മുഴങ്ങിയതും ഗാലറിയിലുണ്ടായിരുന്ന ഒരു പറ്റം ഇറ്റാലിയൻ ആരാധകർ പുറം തിരിഞ്ഞ് നിന്നു. ഇറ്റാലിയൻ പതാകയുടെ നിറങ്ങളിൽ സ്വാതന്ത്ര്യം എന്നെഴുതിയ പ്ലക്കാർഡുകള്‍ പ്രതിഷേധക്കാർ ഉയർത്തി. ഹംഗറിയുടെ തലസ്ഥാന നഗരിയായ ബുഡാപെസ്റ്റിലെ ബോസിക് അരീനയിലാണ് പ്രതിഷേധം നടന്നത്. ഹമാസ് ഇസ്രായേൽ സംഘർഷങ്ങളെ തുടർന്ന് ഇസ്രായേൽ ദേശീയ ടീമിന്റെ ഹോം മത്സരങ്ങൾ ഹംഗറിയിൽ വച്ചാണ് നടക്കുന്നത്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ ഫലസ്തീൻ അനുകൂല പ്രതിഷേധ റാലികളും മറ്റും നേരത്തേ രാജ്യത്ത് വിലക്കിയിരുന്നു. ഇതൊന്നും വകവക്കാതെയാണ് ഗാലറിയിൽ പ്രതിഷേധം നടന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറ്റലി വിജയിച്ചു. ഡേവിഡ് ഫ്രാറ്റസിയും മൊയിസ് കീനുമാണ് ഇറ്റലിക്കായി വലകുലുക്കിയത്. 90ാം മിനിറ്റിൽ മുഹമ്മദ് അബൂ ഫാനിയാണ് ഇസ്രായേലിനായി ആശ്വാസഗോൾ കണ്ടെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...