Tuesday, April 22, 2025 1:58 pm

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍ പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് കാരണമായേക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദേഹം മുഴുവന്‍ അനുഭവപ്പെടുന്ന വിട്ടുമാറാത്ത ചൊറിച്ചില്‍ ആദ്യമൊക്കെ നമ്മള്‍ കണ്ടില്ലന്ന് നടിക്കാറാണ് പതിവ്.  ഈ ചൊറിച്ചിലിനെ അങ്ങനെ അങ്ങ് അവഗണിക്കരുതെന്ന് അര്‍ബുദരോഗവിദഗ്ധന്മാര്‍ പറയുന്നു. കാരണം ദേഹത്തെ ചൊറിച്ചില്‍ അലര്‍ജി പ്രതികരണം കൊണ്ട് മാത്രമല്ല പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം കൊണ്ടും വരാമെന്നും അര്‍ബുദരോഗവിദഗ്ധര്‍.

അടിവയറ്റില്‍ വയറിന് പിന്നിലായി കാണപ്പെടുന്ന ദഹനസംവിധാനത്തിന്‍റെ ഭാഗമായ അവയവമാണ് പാന്‍ക്രിയാസ്. ഇവിടെ ഉൽപാദിപ്പിക്കുന്ന ദഹനരസങ്ങള്‍ ഭക്ഷണത്തെ വിഘടിപ്പിച്ച് ഊർജോർപാദനം നടത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും പാന്‍ക്രിയാസില്‍ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നു. കരളില്‍ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ബൈലും പാന്‍ക്രിയാറ്റിക് ദഹനരസങ്ങളും ഒരേ നാളിയിലൂടെ ചെറുകുടലിലേക്ക് എത്തി ദഹനത്തെ സഹായിക്കുന്നത്.

പാന്‍ക്രിയാസിസില്‍ ഉണ്ടാകുന്ന അര്‍ബുദം കരളില്‍ നിന്നുള്ള ബൈലിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇത് മൂലം ബൈലിലെ മഞ്ഞ നിറത്തിലുള്ള ബിലിറൂബിന്‍ ശരീരത്തില്‍ കെട്ടിക്കിടന്നാണ് ദേഹമാസകലം ചൊറിച്ചില്‍ ഉണ്ടാക്കുന്നത്. ഇത് മഞ്ഞപിത്തത്തിനും ചര്‍മത്തിന്‍റെയും കണ്ണുകളുടെയും നിറം മാറ്റത്തിനും കാരണമാകാം. ചെറിച്ചിലിന് പുറമേ അടിവയറ്റില്‍ തുടങ്ങി പുറം ഭാഗത്തേക്ക് പടരുന്ന അസ്വസ്ഥത, വിശപ്പില്ലായ്മ, ഭാരനഷ്ടം, മൂത്രത്തിന്‍റെ നിറം മാറ്റം, ക്ഷീണം, രക്തത്തില്‍ ക്ലോട്ടുകള്‍ തുടങ്ങിയവും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്.

പുകവലി, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, അമിതവണ്ണം, പ്രമേഹം, ജനിതക മാറ്റങ്ങള്‍ എന്നിവയെല്ലാം പാന്‍ക്രിയാറ്റിക് അര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ലക്ഷങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാർലമെന്റിന് മുകളിൽ ആരുമില്ല ; വീണ്ടും സുപ്രീംകോടതിയെ വിമർശിച്ച് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ വീണ്ടും വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനപ്രകാരം...

വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ് ; രണ്ടു പേര്‍ മരിച്ചു

0
ഭോജ്പൂര്‍ : വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്...

കുടുംബവുമായി സംസാരിക്കണമെന്ന് മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ

0
മുംബൈ: കുടുംബവുമായി സംസാരിക്കണമെന്ന് മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ....

കോട്ടയം തിരുവാതുക്കൽ കൊല്ലപ്പെട്ട ദമ്പതിമാരുടെ മകന്റെ മരണത്തിലും ദുരൂഹത

0
കോട്ടയം : നാടിനെ നടുക്കിയ കോട്ടയം തിരുവാതുക്കൽ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹത...