Saturday, July 5, 2025 12:29 pm

ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ട്രാഫിക് നിയമ ലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ട്രാഫിക് നിയമ ലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നതായി ആക്ഷേപം. ഇന്നു രാവിലെ അലക്ഷ്യമായി സ്റ്റാന്‍ഡിലൂടെത്തിയ പിക്കപ്പ് വാനിടിച്ച് ഒരു യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റതോടെ നടപടിയെടുക്കാത്ത പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. സമീപത്തെ വ്യാപാരിയുടെ പിക്കപ്പ് വാന്‍ പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചെന്നാരോപണവും ഉണ്ട്.

തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളും സ്റ്റാന്‍ഡിലൂടെത്തുന്ന മറ്റു വാഹനങ്ങളുടേയും ഇടയിലൂടെ യാത്രക്കാര്‍ ജീവന്‍ രക്ഷിക്കാന്‍ ഓടി രക്ഷപെടേണ്ട അവസ്ഥയാണ് നിലവില്‍. പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രധാന പ്രശ്നം. റാന്നിക്ക് സ്വന്തമായി ഡിവൈഎസ്പി ഓഫീസ് ലഭിച്ചപ്പോള്‍ നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗത സംവിധാനത്തിന് അറുതി വരുമെന്ന് കരുതിയവര്‍ക്ക് തെറ്റി.

ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളൂം ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും അലക്ഷ്യമായി പാര്‍ക്കിംങ്ങ് നടത്തുകയാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിംങ്ങിനായി കണ്ടെത്തുന്നത് ബസ് സ്റ്റാന്‍ഡാണ്. രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്കു ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നവരും ഉണ്ട്. രാത്രിയോടു കൂടി മാത്രമെ ഈ വാഹനങ്ങള്‍ ഇവിടെ നിന്നു മാറ്റുകയുള്ളു. ബസുകള്‍ പാര്‍ക്കു ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മറ്റു വാഹനങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. അതോടെ ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്കിങ്ങ് നടത്തുകയാണിപ്പോള്‍. ഇതിനിടയിലൂടെ മറ്റു ബസുകള്‍ കടന്നു വരുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്.

പലപ്പോഴും അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപെടുന്നത്. സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയ്യേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. ബസുകള്‍ അല്ലാത്ത വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ലാതാക്കിയാലെ ഇതിനു പരിഹാരമാകു. സ്റ്റന്‍ഡിലേക്ക് ബസുകള്‍ കയറുന്നതിനായി വയലിനു നടുവിലൂടെ നിര്‍മ്മിച്ച വഴി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുകയാണ്.

വണ്‍വേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനാണിത്. കൂടാതെ ഒരു വഴിയിലൂടെ ബസുകള്‍ക്ക് കയറാനും മറുവഴിയിലൂടെ ഇറങ്ങാനുമായി ഉണ്ടായിരുന്ന തീരുമാനം ലംഘിച്ച് ബസുകള്‍ തലങ്ങും വിലങ്ങും പായുകയാണ്. ബസുകള്‍ ഏതുവഴി എത്തുമെന്ന് ഇതുമൂലം യാത്രക്കാര്‍ക്ക് കൃത്യമായ ധാരണയും ഇല്ല. പഞ്ചായത്തും മോട്ടോര്‍, പോലീസ് അധികൃതരും ഇടപെട്ടാല്‍ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാവു. അല്ലെങ്കില്‍ നഗരത്തില്‍ ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിച്ച് പരിഹാരമുണ്ടാക്കുവാന്‍ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...