വിദ്വേഷ രാഷ്ട്രീയത്തേയും അഴിമതി ഭരണത്തേയും കർണാടകയിലെ ജനങ്ങൾ തിരസ്കരിച്ചുവെന്ന് സോണിയ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ അഭിനന്ദനമറിയിച്ച് പാർട്ട് മുൻ അധ്യക്ഷ സോണിയ ഗാന്ധി. വിഡിയോയിലൂടെയാണ് അവർ അഭിനന്ദനവുമായി രംഗത്തെത്തിയത്. പുതിയ സർക്കാർ സംസ്ഥാന വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. ഹൃദയത്തിൽ നിന്നും കർണാടകയിലെ ജനങ്ങളോട് നന്ദി പറയുകയാണ്. വിദ്വേഷ രാഷ്ട്രീയത്തേയും അഴിമതിയേയുമാണ് സംസ്ഥാനത്തെ ജനങ്ങൾ തിരസ്കരിച്ചത്. ജനങ്ങളോടുള്ള ഉത്തരവാദിത്തം കർണാടകയിലെ കോൺഗ്രസ് സർക്കാർ നിറവേറ്റും.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. സമാധാനമുണ്ടാക്കുകയും വികസനം സൃഷ്ടിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സോണിയ ഗാന്ധി പറഞ്ഞു. നേരത്തെ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും അധികാരമേറ്റു. ഇതിന് പിന്നാലെ കോൺഗ്രസ് പ്രകടനപത്രികയിലെ അഞ്ച് വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...