ചൂട് കൂടുന്നു ; തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കരിക്കിന്റെ ഒഴുക്ക് കൂടി

For full experience, Download our mobile application:
Get it on Google Play

പന്തളം : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കരിക്കിന്റെ ഒഴുക്ക് കൂടി. തമിഴ്‌നാട്ടിൽ 10, 15 രൂപയ്ക്ക് ലഭിക്കുന്ന കരിക്ക് നാട്ടിൽ കച്ചവടക്കാരിലെത്തിക്കുമ്പോൾ 30, 35 രൂപ വിലവരും. ഇത് ചില്ലറവിൽപ്പനനടത്തുമ്പോൾ 50 രൂപയാകും. 15, 20 രൂപ ഇടനിലക്കാരനും വിൽപ്പനക്കാരനും ലഭിക്കുകയും ചെയ്യും. കേരളത്തിൽ കരിക്ക് തെങ്ങിൽനിന്ന് വെട്ടിയിറക്കാനും കച്ചവടക്കാരിലെത്തിക്കാനുമുള്ള കൂലിച്ചെലവും കരിക്കിന്റെ വിലക്കൂടുതലുമാണ് പ്രശ്നം. ഇടനിലക്കാർക്ക് ലാഭം കിട്ടുകയുമില്ല. നാട്ടിൽ കരിക്കിന്റെ ലഭ്യത വളരെ കുറവുമാണ്. കേരളത്തിൽ തേങ്ങയുടെ ഉത്പാദനവും വിൽപ്പനയുമുണ്ടെങ്കിലും ഇളനീരിന്റെ വിൽപ്പന വളരെ കുറവാണ്. കരിക്കിനായി മാത്രം തെങ്ങ് നട്ടുവളർത്തുന്ന സ്ഥലങ്ങൾ തമിഴ്‌നാട്ടിലുണ്ട്. കുലയിൽ എണ്ണം കൂടുതൽ, രോഗബാധകുറവ്, കൂലിച്ചെലവ് കുറവ്, വെള്ളത്തിന്റെ ലഭ്യത, വലിയതോട്ടങ്ങൾ തുടങ്ങിയ കാര്യങ്ങൾ തമിഴ്‌നാട്ടിലുണ്ട്. പൊള്ളാച്ചി, കമ്പം, തേനി, തേവാരം എന്നിവിടങ്ങളിൽനിന്നുള്ള കരിക്കാണ് കേരളത്തിലെ വിപണികളിൽ ധാരാളമായി എത്തുന്നത്. പാലക്കാട്, പെരിന്തൽമണ്ണ, നിലമ്പൂർ ഭാഗങ്ങളിൽനിന്ന് നാടൻകരിക്ക് ധാരാളമായി ലഭിക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലയിലെ കരിക്ക് വ്യാപാരിയായ ഷെമീർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ സുരക്ഷാ ലംഘനം : ജന്തർ മന്തറിലെ സമരക്കാർ പാർലമെന്‍റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്ന സമരക്കാർ പാർലമെന്‍റിലേക്ക്...

സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം കേരളത്തിലുറപ്പാക്കുക പ്രധാന ലക്ഷ്യം :...

0
തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏതു സമയത്തും പുറത്തിറങ്ങി നടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിച്ച്...

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...