ഇട്ടിയപ്പാറ വൺവേ ദിശാസൂചിക പുനഃസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ വൺവേയിൽ വാഹനം ഇടിച്ചു തകർന്ന ദിശാസൂചിക പുനഃസ്ഥാപിച്ചു. എന്നാല്‍  വൺവേ തെറ്റിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഇതുവരെ പൊലീസിനെ നിയോഗിച്ചിട്ടില്ല. പുനലൂർ–മൂവാറ്റുപുഴ പാതയിലെ കാവുങ്കൽപടിയിൽ നിന്നാണ് ഇട്ടിയപ്പാറ ടൗണിൽ വൺവേ തുടങ്ങുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ദിശാസൂചികയാണ് വാഹനങ്ങൾ ഇടിച്ചു തകർത്തത്. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ തകരാർ പരിഹരിച്ചാണ് പുനഃസ്ഥാപിച്ചത്.

ദിശാസൂചികയ്ക്കു മുന്നിലൂടെയാണ് വാഹനങ്ങൾ വൺവേ തെറ്റിച്ചോടുന്നത്. ബസുകൾ ഒഴികെ എല്ലാ വാഹനങ്ങളും നിയമ ലംഘനം നടത്തുന്നുണ്ട്. ഇടയ്ക്കിടെ പോലീസ് പരിശോധന നടത്തി പിഴ ഈടാക്കുന്നുണ്ട്. അവർ കാര്യമായ ഇടപെടൽ നടത്താത്തതു മൂലം ഇട്ടിയപ്പാറ ടൗണിലെ നിരത്തുകളിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നു. പൊലീസുകാരെ സേവനത്തിനു നിയോഗിച്ചാൽ മാത്രമേ ഇതിനു പരിഹാരം കാണാനാകൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...