ബറേലിയില്‍ തര്‍ക്കത്തെത്തുടര്‍ന്ന് ടിക്കറ്റ് ചെക്കര്‍ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട സൈനികന്റെ കാല്‍ നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബറേലി : ബറേലിയില്‍ തര്‍ക്കത്തെത്തുടര്‍ന്ന് ടിക്കറ്റ് ചെക്കര്‍ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട സൈനികന്‍റെ കാല്‍ നഷ്ടപ്പെട്ടു. ഗുരുതരാവസ്ഥയിലായ സൈനികരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിടിഇ ആയ സുപന്‍ ബോറിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബറേലി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം 2-ല്‍ നിന്നിരുന്ന സൈനികനായ സോനുവിനെയാണ് ദിബ്രുഗഡ്-ന്യൂഡല്‍ഹി രാജധാനി എക്സ് പ്രസിനടിയിലേക്ക് ടിടിഇ തള്ളിയിട്ടത്. ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) സുപന്‍ ബോറിനെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴിലുള്ള മൊറാദാബാദ് ഡിവിഷനിലെ സീനിയര്‍ ഫിനാന്‍സ് മാനേജര്‍ സുധീര്‍ സിംഗ് പറഞ്ഞു. ടിക്കറ്റിനെ ചൊല്ലി ബോറും സോനുവും തമ്മില്‍ തര്‍ക്കമുണ്ടായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രകോപിതനായ ബോര്‍ സൈനികനെ പുറത്തേക്ക് തള്ളിയിട്ടു. സൈനികന്‍ ട്രെയിനിനടിയില്‍ വീണു. ‘അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...