ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നതായി ആക്ഷേപം. തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളും സ്റ്റാന്‍ഡിലൂടെത്തുന്ന മറ്റു വാഹനങ്ങളുടേയും ഇടയിലൂടെ യാത്രക്കാര്‍ ജീവന്‍ രക്ഷിക്കാന്‍ ഓടി രക്ഷപെടേണ്ട അവസ്ഥയാണ് നിലവില്‍. പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രധാന പ്രശ്നം. സ്റ്റാന്‍ഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം വഴികള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും അതു പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റാന്നിക്ക് സ്വന്തമായി ഡിവൈഎസ്പി ഓഫീസ് ലഭിച്ചപ്പോള്‍ നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗത സംവിധാനത്തിന് അറുതി വരുമെന്ന് കരുതിയവര്‍ക്ക് തെറ്റി.

ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളൂം ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും അലക്ഷ്യമായി പാര്‍ക്കിംങ്ങ് നടത്തുകയാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിംങ്ങിനായി കണ്ടെത്തുന്നത് ബസ് സ്റ്റാന്‍ഡാണ്. രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്കു ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നവരും ഉണ്ട്. രാത്രിയോടു കൂടി മാത്രമെ ഈ വാഹനങ്ങള്‍ ഇവിടെ നിന്നു മാറ്റുകയുള്ളു. ബസുകള്‍ പാര്‍ക്കു ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മറ്റു വാഹനങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. അതോടെ ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്കിങ്ങ് നടത്തുകയാണിപ്പോള്‍. ഇതിനിടയിലൂടെ മറ്റു ബസുകള്‍ കടന്നു വരുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്.

പലപ്പോഴും അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപെടുന്നത്. സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയ്യേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. ബസുകള്‍ അല്ലാത്ത വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ലാതാക്കിയാലെ ഇതിനു പരിഹാരമാകു. സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്നതിനായി വയലിനു നടുവിലൂടെ നിര്‍മ്മിച്ച വഴി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുകയാണ്. വണ്‍വേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനാണിത്. കൂടാതെ ഒരു വഴിയിലൂടെ ബസുകള്‍ക്ക് കയറാനും മറുവഴിയിലൂടെ ഇറങ്ങാനുമായി ഉണ്ടായിരുന്ന തീരുമാനം ലംഘിച്ച് ബസുകള്‍ തലങ്ങും വിലങ്ങും പായുകയാണ്. ബസുകള്‍ ഏതുവഴി എത്തുമെന്ന് ഇതുമൂലം യാത്രക്കാര്‍ക്ക് കൃത്യമായ ധാരണയും ഇല്ല. പഞ്ചായത്തും മോട്ടോര്‍, പോലീസ് അധികൃതരും ഇടപെട്ടാല്‍ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാവു. അല്ലെങ്കില്‍ നഗരത്തില്‍ ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിച്ച് പരിഹാരമുണ്ടാക്കുവാന്‍ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...